video
play-sharp-fill
ലോക്ക് ഡൗൺകാലത്ത് ജില്ലയിൽ തകൃതിയായി ചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും :മുണ്ടക്കയം കൂട്ടിക്കലിൽ അടച്ചിട്ട വീട്ടിൽ നിന്നും കോട പിടിച്ചെടുത്തു ; വേളൂരിന് പിന്നാലെ മുണ്ടക്കയത്തും വാറ്റ് വേട്ട

ലോക്ക് ഡൗൺകാലത്ത് ജില്ലയിൽ തകൃതിയായി ചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും :മുണ്ടക്കയം കൂട്ടിക്കലിൽ അടച്ചിട്ട വീട്ടിൽ നിന്നും കോട പിടിച്ചെടുത്തു ; വേളൂരിന് പിന്നാലെ മുണ്ടക്കയത്തും വാറ്റ് വേട്ട

സ്വന്തം ലേഖകൻ

കോട്ടയം : രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുഴുവൻ ബിവറേജസ് ഔട്ടലെറ്റുകളും കള്ള്ഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ പലഭാഗത്തും വാറ്റുചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുണ്ടക്കയം കൂട്ടിക്കലിലിലെ അടച്ചിട്ട വീട്ടിൽ നിന്നും വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷ് പിടികൂടി. പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എന്ന് സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂട്ടിക്കിടന്ന വീട്ടിൽ നിന്നും വാഷ് പിടിച്ചെടുത്തത്. എന്തയാർ മാനസം വീട്ടിൽ സുരേന്ദ്രന്റെ മകൻ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. രഹസ്യ വിവരത്തെ തുടർന്ന് എത്തിയ എക്‌സൈസ് സംഘം വീട് ബലമായി തുറന്നാണ് അകത്ത് കടന്നത്.

ഇവിടെ നിന്നും പിടികൂടിയ വാഷ് എക്‌സൈസ് അധികൃതർ നശിപ്പിച്ചു കളഞ്ഞു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജയ്‌സൺ ജേക്കബ്, അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീലേഷ്, ഷഫീഖ്, നിമേഷ് എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോളൂരിൽ വീടിന്റെ അടുക്കളയിൽ പ്രഷർകുക്കർ സ്ഥാപിച്ച് മദ്യം വാറ്റിയിരുന്ന രണ്ടു പേർ പിടിയിലായി. വീടിന്റെ അടുക്കളയിൽ കുക്കറും, അടുപ്പും, പാചകവാതക സിലിണ്ടറും വച്ചായിരുന്നു മദ്യപ സംഘത്തിന്റെ വാറ്റ്. ഒടുവിൽ വിവരമറിഞ്ഞ് എക്‌സൈസ് സംഘം വീട്ടിലെത്തുമ്പോൾ, അടുക്കളയിൽ വച്ച് ഗ്ലാസുകളിലേയ്ക്കു മദ്യം പകരുകയായിരുന്നു പ്രതികൾ. വാറ്റും വാറ്റുപകരണങ്ങളും അടക്കം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വേളൂർ വാരുകാലത്തറ വീട്ടിൽ കേശവൻ മകൻ സാബു (57), കരിയിൽ വീട്ടിൽ മാധവൻ മകൻ സലിം കെ.എം (60) എന്നിവരെയാണ് എക്‌സൈസ് ഇന്റലിജൻസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്‌പെക്ടർ വി.എൻ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡുമാണ് റെയ്ഡ് നടത്തിയത്. 300 മില്ലി ലീറ്റർ വാറ്റുചാരായവും, മൂന്നു ലീറ്റർ വാഷും, ഗ്യാസും ഗ്യാസ് സിലിണ്ടറും അടുപ്പും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

വേളൂരിലെ വീട്ടിൽ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ലോക്ക് ഡൗൺ കാലമായതിനാൽ വീട്ടിലും പരിസരത്തും ആരുമുണ്ടായിരുന്നില്ല. വീടിന്റെ പുരയിടത്തിൽവച്ച് വാറ്റ് നടത്തിയാൽ ആരെങ്കിലും കാണുകയും ഒറ്റിക്കൊടുക്കുകയും ചെയ്യുമെന്നു ഭയന്നാണ് സംഘം വീടിന്റെ അടുക്കളയിൽ തന്നെ വാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇവിടെ എത്തിയവർ മദ്യം വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് വീട്ടിൽ വാറ്റ് നടക്കുന്നുണ്ടെന്നു എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ബുധനാഴ്ച രാവിലെയാണ് എക്‌സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്. ഈ സമയത്ത് രണ്ടു പ്രതികളും വീടിനുള്ളിലുണ്ടായിരുന്നു. കോട്ടയം റേഞ്ച് യൂണിറ്റിന്റെ ചുമതലയുള്ള അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജി.കിഷോർകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.വി സന്തോഷ്‌കുമാർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജി.കിഷോർ, പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർ ബി.സന്തോഷ്‌കുമാർ, എസ്.സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർ കെ.എൻ സന്തോഷ്‌കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കസ്റ്റഡിയിൽ എടുത്ത ഇവരെ വൈദ്യ പരിശോധനയക്ക് വിധേയരാക്കി.