play-sharp-fill
നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം, എന്നാൽ അത് സമൂഹ മാധ്യമങ്ങളിൽ കൊട്ടിഘോഷിച്ച് ആഘോഷമാക്കേണ്ട : പാചകവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നവരെ രൂക്ഷ വിമർശനവുമായി ഖുശ്ബു

നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം, എന്നാൽ അത് സമൂഹ മാധ്യമങ്ങളിൽ കൊട്ടിഘോഷിച്ച് ആഘോഷമാക്കേണ്ട : പാചകവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നവരെ രൂക്ഷ വിമർശനവുമായി ഖുശ്ബു

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീട്ടിലിരിക്കാൻ തുടങ്ങിതോടെ പലരും പാചകവും സിനിമയും പുസ്തകങ്ങളുമായി സമയം ചെലവഴിക്കുകയാണ്.

എന്നാൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഭക്ഷണം പോലും കിട്ടാതെ ജീവിതം കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടുപോകുന്നവരും നമ്മുടെ രാജ്യത്തുണ്ട്. അതോർമിപ്പിക്കുകയാണ് നടി ഖുശ്ബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗണിൽ വീട്ടിലിരുന്ന് പാചകം ചെയ്യുന്നവർ ഭക്ഷണത്തിന്റെയും കഴിക്കുന്നതുമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഖുശ്ബു.

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഒട്ടനവധി ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് ഖുശ്ബു ചോദിക്കുന്നു.

നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം, അതിന് ഇവിടെ യാതൊരു നിയന്ത്രണങ്ങളുമില്ല. ആരും നിങ്ങളെ ചോദ്യം ചെയ്യാൻ പോകുന്നില്ല. എന്നാൽ അത് സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിച്ച് ആഘോഷമാക്കേണ്ട ആവശ്യമില്ലെന്നും ഖുശ്ബു പറഞ്ഞു.

Tags :