ലോക്ക് ഡൗൺ ദിവസം ബൈക്കുമായി കറങ്ങാനിറങ്ങി: പെലീസിനെ കണ്ട് വണ്ടി നിർത്താതെ ഓടിച്ചു പോയി; പിന്നാലെ പോയ പൊലീസ് പിടിച്ചത് ചീട്ടുകളി; കൊല്ലാട്ട് ലോക്ക് ഡൗണിൽ കറങ്ങാനിറങ്ങിയ യുവാവും ചീട്ടുകളിക്കാരും കുടുങ്ങി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ലോക്ക് ഡൗണിന്റെ ഭാഗമായി ഞായറാഴ്ച പൊതു അവധി പ്രഖ്യാപിക്കുകയും ആളുകൾ വീട്ടിൽ തന്നെ ഇരിക്കണമെന്നു നിർദേശിക്കുകയും ചെയ്ത ദിവസം കറങ്ങാനിറങ്ങിയ യുവാവ് കുടുക്കിയത് ചീട്ടുകളി സംഘത്തെ. പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്കിനെ പിൻതുടർന്ന പൊലീസുകാരാണ് ചീട്ടുകളെ സംഘത്തെ പിടികൂടിയത്. ബൈക്ക് യാത്രക്കാരനെയും, ചീട്ടുകളിക്കുകയായിരുന്ന മൂന്നു പേരെയും പൊലീസ് പൊക്കി അകത്താക്കി.

സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച ഉച്ചയോടെ കഞ്ഞിക്കുഴി ഭാഗത്തു വച്ചു പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കൊല്ലാട് സ്വദേശിയായ യുവാവ് ബൈക്കിൽ എത്തിയത്. സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, മതിയായ കാരണമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ പൊലീസിനെ കണ്ട് വാഹനം നിർത്താതെ ഓടിച്ചു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ പോയ പൊലീസ് സംഘം കൊല്ലാട് എസ്.എൻ.ഡി.പിയ്ക്കു സമീപത്തെ വീട്ടിലേയ്ക്കു ഇയാൾ വാഹനം ഓടിച്ചു കയറ്റുന്നതു കണ്ടു. പൊലീസും ഇയാൾക്കു പിന്നാലെ കയറി. ഇതോടെയാണ് ചീട്ടുകളിക്കാരായ മൂന്നു പേരെ പൊലീസ് കണ്ടത്. അപ്രതീക്ഷിതമായി പൊലീസിനെ കണ്ടതോടെ ഇവരും പകച്ചു പോയി. ഉടൻ എത്തിയ പൊലീസ് സംഘം മൂന്നു പേരെയും ബൈക്ക് യാത്രക്കാരനെയും കസ്റ്റഡിയിൽ എടുത്തു.

രണ്ടായിരം രൂപയും ചീട്ടും പിടിച്ചെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് ബൈക്ക് നിർത്താതെ പോയതിനു യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.