ലോക്ഡൗൺ നീട്ടിയേക്കും; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും; കോവിഡിന് പിന്നാലെ മഴ കനത്തതോടെ അതീവ ജാഗ്രതയിൽ സംസ്ഥാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പരിഗണിച്ചേക്കും. ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാറായിട്ടില്ല.
കോവിഡ് വ്യാപന നിയന്ത്രണത്തിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ജനങ്ങളുടെ ജീവത സാഹചര്യത്തിനുള്ള മാര്‍ഗങ്ങള്‍ പരമാവധി തുറന്നു കൊടുക്കുകയും വേണം. ഇതു രണ്ടും കൂടിയുള്ള സമതുലിതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന ഞായറാഴ്ച നിലവിലുള്ള ലോക്ഡൗണ്‍ അവസാനിക്കും.
സ്റ്റേഷനറി കടകള്‍ തുറക്കാന്‍ അനുവദിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്റ്റേഷനറി കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കാം. ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. സെക്രട്ടേറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം.
നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പുകളിലെയും പാര്‍ലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടര്‍ സെക്രട്ടറി മുതല്‍ സെക്രട്ടറി വരെ ഉള്ളവരും നാളെ മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുകളില്‍ ഹാജരാകണം.
വാക്സിന് മുന്‍ഗണനാ പട്ടികയില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ഇതിനിടെ സംസ്ഥാനത്ത് കാലവർഷം ഉടനെത്തുമെന്ന് അറിഞ്ഞതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം, പല ജില്ലകളിലും നിർത്താതെ പെയ്യുന്ന മഴ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.