
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണത്തിന്റെ ഭാഗമായി പോലീസ് കൂടുതൽ മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കും.
ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ ഇങ്ങനെ നിരീക്ഷണം നടത്തുമെന്നും വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്യാവശ്യങ്ങൾക്കുവേണ്ടിയല്ലാതെ പുറത്തിറങ്ങുകയും നിയന്ത്രണം ലംഘിച്ച് കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലോക് ഡൗൺ ആരംഭിച്ചശേഷം നിയമലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 2700 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത എഴുന്നൂറോളം വാഹനങ്ങൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.