video
play-sharp-fill
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സഹായിക്കണം ; ജോസ് കെ.മാണി

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സഹായിക്കണം ; ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം . കൊറോണ വൈറസ് ബാധയിലും തുടർന്ന് ലോക്ക്ഡൗണും സൃഷ്ടിച്ച ആഘാതം മറികടക്കാൻ സംസ്ഥാനങ്ങളെ അടിയന്തിരമായി സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. രോഗവ്യാപനം തടയാൻ അനിവാര്യമായ ലോക്ക്ഡൗൺ ജനജീവിതത്തിലെ എല്ലാ മേഖലകളിലും സമ്പൂർണ്ണ തകർച്ച സൃഷ്ടിക്കുകയാണ്.

ദിവസവരുമാനക്കാരായ സാധാരണക്കാർ ജീവിതം മുന്നോട്ടുക്കൊണ്ടുപോകാൻ കഴിയാത്ത വിഷമഘട്ടത്തിലാണ്. ഇവരെ സഹായിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണയും സഹായവും കൂടിയെ മതിയാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിന് ആരോഗ്യമേഖലയ്ക്കും മതിയായ സഹായം
കേന്ദ്രസർക്കാർ നൽകണം. രാജ്യം മുഴുവൻ പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ പാലിച്ചുക്കൊണ്ട് ഈ മഹാവ്യാധിക്കെതിരായ പ്രതിരോധം തീർക്കാർ കേന്ദ്രസർക്കാരിനൊപ്പമുണ്ട്. എന്നാൽ ഈ മഹാവിപത്തിനെ മറികടക്കാൻ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാരിന്റെ സഹായം അനിവാര്യമാണെന്നും ജോസ് കെ.മാണി പറഞ്ഞു.