video

00:00

ലോക് ഡൗണിൽ  ഇളവുകളുമായി കേന്ദ്രസർക്കാർ ; വ്യാഴാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ലോക് ഡൗണിൽ ഇളവുകളുമായി കേന്ദ്രസർക്കാർ ; വ്യാഴാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന രണ്ടാം ഘട്ട ലോക് ഡൗണിൽ കൂടുതൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വ്യാഴാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.

പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചു. ഇതോടൊപ്പം പാലും പാൽ ഉൽപ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങൾക്കും അനുമതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ മൊബൈൽ റീച്ചാർജ്ജ് കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്ക്കുന്ന ബുക്ക് ഷോപ്പുകൾക്കും ഇലക്ട്രിക് ഫാൻ കടകൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബുക്ക് ഷോപ്പുകൾ തുറക്കാൻ സംസ്ഥാനം അനുമതി നൽകിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്ക്കുന്ന ബുക്ക് ഷോപ്പുകൾക്കാണ് ഇപ്പോൾ കേന്ദ്രം ഇളവുകൾ അനുവദിച്ചത്.

അതേസമയം രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദ്ദേശങ്ങൾ കേരളം ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരുന്നു. ഏപ്രിൽ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശം കേരളം തെറ്റിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഇതോടെ സംഭവത്തിൽ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയക്കുകയും ചെയ്തിരുന്നു. ലോക് ഡൗണിൽ കേരളത്തിൽ ബാർബർഷോപ്പുകളും ഹോട്ടലുകളും തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു എന്നാൽ ഇത് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.

കൂടാതെ സംസ്ഥാനത്ത് പുസ്തകശാലകളും വർക്ക്‌ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി. കാറിൽ രണ്ട് പിൻസീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാർഗ നിർദ്ദേശങ്ങളിൽ കേരളം വെള്ളം ചേർത്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

ഇതേ തുടർന്ന് ഇടുക്കി, കോട്ടയം ഉൾപ്പെടെയുള്ള ഗ്രീൺ സോണുകളിലുൾപ്പെടെ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.