സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്: ഇളവ് അനുവദിച്ചത് ഈ മേഖലകളിൽ; കൊവിഡ് പടരുന്നതിനിടെ കർശന നിബന്ധനകളുമായി സർക്കാർ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ സർക്കാർ ഇളവ് അനുവദിച്ചു.
മൊബൈൽ ഷോപുകൾക്കും കണ്ണട കടകൾക്കുമാണ് ഇളവ് നൽകിയത്. കോവിഡ് മഹാമാരിയുടെ തരംഗത്തിൽ ലോക് ഡൗണും കടുത്ത നിയന്ത്രണങ്ങളുമായി കട കമ്പോളങ്ങളും വ്യവസായ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടക്കുന്ന അവസ്ഥയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം ശക്തമായ നിയന്ത്രണങ്ങൾക്ക് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. പ്രതിദിന കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നതുമായാണ് റിപോർട്
ഇതിന്റെ ഭാഗമായാണ് ലോക് ഡൗൺ മാർഗനിർദേശങ്ങളിൽ കൂടുതൽ ഇളവുകൾ സർകാർ അനുവദിച്ചത്. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ കടകൾക്ക് തുറക്കാം.
ശനിയാഴ്ച മുതൽ ഇളവ് പ്രാബല്യത്തിൽ വരുന്നതായിരിക്കും. ഇത് സംബന്ധിചുള്ള ഉത്തരവ് പുറത്തിറങ്ങി.
ട്രിപിൾ ലോക് ഡൗൺ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല, എന്നാൽ മറ്റ് പതിമൂന്ന് ജില്ലകൾക്കും ഇളവുകൾ അനുവദിക്കുകയും കടകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.