video
play-sharp-fill
ഇനി ബാർബർഷോപ്പിൽ പോയി മുടി വെട്ടാം ; ലോക് ഡൗണിൽ ആഴ്ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കാൻ ബാർബർ ഷോപ്പുകൾക്ക് അനുമതി

ഇനി ബാർബർഷോപ്പിൽ പോയി മുടി വെട്ടാം ; ലോക് ഡൗണിൽ ആഴ്ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കാൻ ബാർബർ ഷോപ്പുകൾക്ക് അനുമതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾക്ക് ഇളവ്.ലോക് ഡൗണിൽ ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

ഏപ്രിൽ 20 ന് ശേഷം ശനി, ഞായർ ദിവസങ്ങളിലാണ് സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ബ്യൂട്ടി പാർലറിന് ഇളവ് ഉണ്ടാകില്ലെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ചക്ക് ശേഷം രോഗവ്യാപനം തീവ്രമല്ലാത്ത മേഖലയിൽ കൂടുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാനും ധാരണയായി. എന്നാൽ പൊതു ഗതാഗതത്തിന് തൽക്കാലം ഇളവ് അനുവദിക്കില്ല. തിങ്കളാഴ്ചക്ക് ശേഷം സ്വകാര്യ കാറിൽ നാല് പേർക്ക് യാത്ര അനുമതി നൽകും. ഏപ്രിൽ ഇരുപത് വരെ രണ്ട് പേർക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്.

ഘട്ടം ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങൾ എടുത്തു കളയുന്നതെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തൽ. കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങി പരമ്പരാഗത തൊഴിൽ മേഖലകളിലും ഇളവ് നൽകാൻ ധാരണയുണ്ട്. ഏപ്രിൽ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തിൽ വരികയുള്ളൂവെന്നും അറിയിച്ചു.