
ലോക്ക് ഡൗണിലും രക്ഷയില്ല: രണ്ടു മണിക്കൂറിലേറെ രോഗിയുമായി ആംബുലൻസ് വഴിയിൽ കുടുങ്ങി; ഡൽഹി-നോയ്ഡ അതിർത്തിയിലാണ് സംഭവം
സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തരിനോടുനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹി- നോയ്ഡ അതിർത്തിയിലുണ്ടായ തിരക്കിൽ രോഗിയുമായെത്തിയ ആംബുലൻസ് കുടുങ്ങി. രണ്ടു മണികൂറിലധികമാണ് രോഗിയുമായി ആംബുലൻസ് വഴിയിൽ കിടന്നത്.
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗറിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടർന്നാണ് ഡൽഹി-നോയ്ഡ അതിർത്തിയിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചത്. കാറുകളും ബൈക്കുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടേക്ക് കടക്കാൻ ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വാഹനങ്ങളുമായെത്തിയ ആളുകളോട് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തിരക്ക് വർധിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രണ്ടു മണിക്കൂറായി ഞാനീ തിരക്കിൽ കുടുങ്ങിയിട്ട്. ഞാൻ രാജീവ് ഗാന്ധി ആശുപത്രിയിൽനിന്ന് വരികയാണ്, പോകേണ്ടത് മധ്യപ്രദേശിലെ മോറെനയിലേക്കാണ്. ഈ തിരക്ക് പിന്നിടണമെങ്കിൽ ഇനിയും 45 മിനിട്ട് വേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത് അപ്പോഴേക്കും രോഗിയുടെ അവസ്ഥ മോശമാകും.’- ആംബുലൻസ് ഡ്രൈവർ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
ആംബുലൻസ് സേവനങ്ങൾക്കും മറ്റ് മെഡിക്കൽ എമർജൻസി വാഹനങ്ങൾക്കും ലോക്ക്ഡൗണിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ലോക്ക്ഡൗൺ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു, രാജ്യം നേരിടുന്ന പ്രതിസന്ധിയെ ഗൗരവമായി കാണണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.’
പലരും ഇപ്പോഴും ലോക്ക്ഡൗൺ ഗൗരവത്തിൽ എടുക്കുന്നില്ല. ദയവായി നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സ്വയം സംരക്ഷിക്കുക, ഒപ്പം കുടുംബത്തെയും. സർക്കാർ നിർദേശങ്ങൾ കർഷശശനമായി പാലിക്കുക. നിയമങ്ങൾ എല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് മോദി അ്യർത്ഥിക്കുകയും ചെയ്തിരുന്നു.