video
play-sharp-fill

ലോക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മെയ് പകുതിയോടെ പറന്നേക്കും ; ജീവനക്കാരോട് തയ്യാറാവാന്‍ നിര്‍ദ്ദേശം

ലോക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മെയ് പകുതിയോടെ പറന്നേക്കും ; ജീവനക്കാരോട് തയ്യാറാവാന്‍ നിര്‍ദ്ദേശം

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കൊറണ വൈറസ് വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കാന്‍ പ്രമുഖ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ നീക്കം ആരംഭിച്ചു. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍
മെയ് പകുതിയോടെ ഭാഗികമായി സര്‍വീസ് പുനരാരംഭിക്കാനുളള ശ്രമങ്ങളാണ് എയര്‍ ഇന്ത്യയില്‍ നടന്നുവരുന്നത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 ന് അവസാനിക്കും. എന്നാല്‍ രോഗ വ്യാപനം ഏറെയുള്ള
ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. മെയ് പകുതിവരെ ലോക്ക്ഡൗണ്‍ നീട്ടാനുളള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇത് മുന്നില്‍ കണ്ടുളള മുന്നൊരുക്കങ്ങളാണ് എയര്‍ ഇന്ത്യയില്‍ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗണിന് ശേഷം മെയ് പകുതിയോടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് പൈലറ്റുമാരോടും ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥരോടും മുന്‍കൂട്ടിയുളള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്.

സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടെന്ന് ഓപ്പറേഷന്‍ സ്റ്റാഫ് ഉറപ്പുവരുത്തണമെന്ന്് കാണിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കുകായിരുന്നു.

മെയ് പകുതിയോടെ 25 മുതല്‍ 30 ശതമാനം വരെ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് എയര്‍ ഇന്ത്യ ശ്രമം നടത്തുന്നത്. ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനാണ് എയര്‍ ഇന്ത്യ നേതൃത്വം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.