സൈക്കിളിൽ രാജ്യം ചുറ്റിയ യുവാവിന് സഹായവുമായി യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

ചെങ്ങളം : പ്രകൃതി സംരക്ഷണ സന്ദേശവുമായി സെക്കിളിൽ രാജ്യം ചുറ്റാനിറങ്ങിയ യുവാവ് ലോക്ഡൗണിൽ കുടുങ്ങിയപ്പോൾ സഹായുമായി യൂത്ത് കോൺഗ്രസ്.

ഇരുപത്തിയെന്നു കാരനായ ചെങ്ങളം മാടപ്പത്തറ ദീപു കഴിഞ്ഞ ഫെബ്രുവരി 9നാണ് യാത്ര തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5200 കിലോമീറ്റർ സൈക്കിൾ ചവിട്ടി മാർച്ച് 8 ന് ഹിമാചലിൽ എത്തി. തിരികെ ട്രെയിൻ മാർഗം നാട്ടിലേക്കുള്ള മടക്ക യാത്രയിൽ ലോക്ഡൗണിൽപ്പെട്ടു.

പിന്നെ ലോറികളിലും സൈക്കിൾ ചവിട്ടിയും പല സംസ്ഥാനങ്ങളും താണ്ടി പാലക്കാട് ചെറുപ്പള്ളശേരിയിൽ എത്തിയപ്പോൾ ഹോസ്പിറ്റലിൽ ഐസലേഷനിൽ പ്രവേശിച്ചു.

നിരീക്ഷണ സമയത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ വാർഡ് മെമ്പർ റൂബി ചാക്കോ , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയ് എന്നിവർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിഷയം അറിയിക്കുകയും അദ്ദേഹം പാലക്കാട് കളക്ടറുമായി ബന്ധപ്പെടുകയും തടസ്സം കൂടാതെ ദിപുവിനു നാട്ടിലേക്കുള്ള യാത്രയ്ക്ക് ആംബുലസ് ഏർപ്പാടുചെയ്തു കൊടുക്കുകയും ചെയ്തു.

യുത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയാണ് വാഹനത്തിനുള്ള പണം നൽകിയത്. തിരുവാർപ്പ് പഞ്ചായത്തംഗം റൂബി ചാക്കോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയി, മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം എന്നിവർ 14 ദിവസത്തെ ഐസലേഷനു ശേഷം ഭവനത്തിൽ എത്തിയ ദീപുവിനെ സന്ദർശിക്കുകയും അഭിനന്ദികയും ചെയ്തു.