ലോക്ക് ഡൗൺ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഇല്ലാതായേനെ: പൂട്ടിയിട്ടിട്ട് പോലും രാജ്യത്ത് കൊറോണ ബാധ പതിനായിരം കടക്കുമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ
ദില്ലി: ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000ത്തിനു മുകളിലാകുമെന്നു റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നു.
കഴിഞ്ഞ വ്യാഴാഴ്ച വരെ 700 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ രണ്ടാം തീയതിയാപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 2000 കടന്നു. 50 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് തോത് പഠിച്ച് ലൈവ് മിന്റാണ് റിപ്പോർട്ട് പുറത്തു വിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധന ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചതും രോഗനിർണയം വർധിക്കാൻ കാരണമാകും. .രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായി 437 കേസുകളാണ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1965 ആയി. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. അതിനിടെ മരണസംഖ്യ 50 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാൽ മരിച്ചവരുടെ എണ്ണം 63 ആയെന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച മാത്രം കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതർ കൂടുതൽ.
തമിഴ്നാട്ടിൽ 75 പേർക്കാണ് ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ലോകത്താകമാനം കൊവിഡ് 19 മരണം 50000 കടന്നു. 9.8 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഹരിയാനയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു.
അംബാല സ്വദേശിയായ 67കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
ഇതിന് പുറമേ ഗുജറാത്തിലെ വഡോദരയിലും കോവിഡ് ബാധിച്ച് ഒരാൾക്ക് മരണം സംഭവിച്ചിട്ടുണ്ട്. ലോകമൊട്ടാകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒൻപതുലക്ഷം കടന്നു. 47,249 പേരാണ് അസുഖം ബാധിച്ച് മരിച്ചത്.