video
play-sharp-fill
ലോക്ക് ഡൗൺ ലംഘനം : പരസ്യമായി ഏത്തമിടീപ്പിച്ചു ; യതീഷ് ചന്ദ്രയോട് സർക്കാർ വിശദീകരണം തേടി; വീഡിയോ വൈറൽ

ലോക്ക് ഡൗൺ ലംഘനം : പരസ്യമായി ഏത്തമിടീപ്പിച്ചു ; യതീഷ് ചന്ദ്രയോട് സർക്കാർ വിശദീകരണം തേടി; വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

കണ്ണൂർ : ലോക്ക് ഡൗൺ ലംഘനത്തിന് പരസ്യമായ ശിക്ഷയുമായി കണ്ണൂർ എസ് പി യതീഷ് ചന്ദ്ര. ജില്ലയിൽ കൂട്ടം കൂടി നിന്നവരെ യതീഷ് ചന്ദ്ര പരസ്യമായി ഏത്തമിടീപ്പിച്ചു. കണ്ണൂർ അഴീക്കലിലാണ് സംഭവം.

ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അവഗണിച്ചതിനാണ് ഏത്തമിടീപ്പിച്ചതെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ശിക്ഷയായി കണക്കാക്കാൻ പാടില്ല. നാട്ടുകാരുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. നൂറോളം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. കേസെടുക്കുന്നതിലോ നിയമ ലംഘകരെ ജയിലിൽ ഇടുന്നതിലോ അല്ല കാര്യം. കൊറോണ വ്യാപിക്കാതിരിക്കുക എന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടത്. കേസെടുത്തതുകൊണ്ട് മാറ്റമൊന്നും കാണുന്നില്ല. ഇതുവരെ ആർക്കും ഉപദ്രവം ചെയ്തിട്ടില്ലെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി .

 

 

ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ഇടയിലും കണ്ണൂരിൽ അനാവശ്യമായി പുറത്തിറങ്ങി കറങ്ങി നടന്നവർക്കെതിരെ കർശ്ശന നടപടി തന്നെ സ്വീകരിക്കും പലയിടത്തും വിലക്ക് ലംഘിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെയ്പ്പിച്ചു. കാരണമില്ലാതെ പുറത്തിറങ്ങിയാൽ കർശന നിയമനടപടി നേരിടേണ്ടി വരും.

 

പലയിടത്തും പരിശോധനകൾക്ക് യതീഷ് ചന്ദ്ര നേരിട്ടെത്തിയാണ് നേതൃത്വം കൊടുത്തത്. വാഹനം നിർത്തിച്ച് എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങിയതെന്ന് ചോദിച്ച് ആവശ്യമെങ്കിൽ മാത്രമാണ് യാത്ര തുടരാൻ അനുവദിച്ചത്.അനാവശ്യമായി പുറത്തിറങ്ങിയരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയും നിലപാട് കടുപ്പിക്കേണ്ടടിടത്ത് അങ്ങനെ ചെയ്തുമായിരുന്നു പരിശോധന.

ഒരുപാട് പേർ വെറുതെ പുറത്ത് ഇറങ്ങുന്നുണ്ടെന്നും ഇറങ്ങുന്നവരിൽ 85 ശതമാനവും അനാവശ്യ കാരണങ്ങളാണ് പറയുന്നതെന്നും യതീഷ് ചന്ദ്ര ചൂണ്ടിക്കാണിച്ചു. ഇത്തരത്തിൽ പുറത്തിറങ്ങിയവരെ പിടികൂടിയപ്പോൾ 20 കിലോമീറ്ററോളം ദൂരത്ത് നിന്നാണ് വരുന്നതെന്ന് മനസിലായെന്നും അരി വാങ്ങിക്കാൻ വന്നതാണെന്ന് കള്ളം പറഞ്ഞെന്നും യതീഷ് ചന്ദ്ര പറയുന്നു. വെറുതെ ഇറങ്ങിയതാണെന്ന് സമ്മതിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 ബാധിതരുള്ള കാസർകോടുമായി അതിർത്തി പങ്കിടുന്നതിനാൽ കർശന നിരീക്ഷണമാണ് കണ്ണൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

 

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇതുവരെ 1383 പേരെ അറസ്റ്റ് ചെയ്തു. 1381 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. 923 വാഹനങ്ങളും പിടിച്ചെടുത്തു. ഇന്നും നിരത്തുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു. അവശ്യസർവീസുകളിൽപ്പെടുന്ന ചില വിഭാഗങ്ങളെക്കൂടി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

ഹോം നഴ്സുമാരെ യാത്രാനിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ വീടുകളിൽ ജോലി ചെയ്യുന്ന ഹോം നഴ്സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്. തിരിച്ചറിയൽ കാർഡോ അവർ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാൽ ഹോം നഴ്സുമാരെ യാത്ര തുടരാൻ അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

ശുചീകരണ പ്രവർത്തനങ്ങളിലും മാലിന്യ നിർമ്മാർജ്ജനത്തിലും ഏർപ്പെട്ടിരിക്കുന്നവരെയും നിയന്ത്രിക്കില്ല. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്കും ഇത് ബാധകമാണ്.കൊറോണ വ്യാപനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങുന്നവരെ മർദ്ദിക്കുന്ന പോലിസ് നടപടി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.

 

 

കേരള സംസ്ഥാന പോലിസ് മേധാവിക്ക് അയച്ച കത്തിലാണ് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിക്കുന്നവരെ ഒരു കാരണവശാലും മർദ്ദിക്കരുത്. പോലിസ് ജനങ്ങളുടെ ശരീരത്ത് പിടിച്ച് തള്ളുന്നതും അടുത്ത് ചെന്നും ശരീരത്തിൽ സപർശിച്ചും തള്ളിയും സംസാരിക്കുന്നതും അവസാനിപ്പിക്കണമെന്നും ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.