പരിസ്ഥിതി ദിനം: വൃക്ഷത്തൈകൾ നട്ടു യൂത്ത് കോൺഗ്രസ് മാതൃകയായി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലത്തിലും വൃക്ഷത്തൈകൾ നട്ട് യൂത്ത് കോൺഗ്രസ് പരിസ്ഥിതിദിനത്തിൽ മാതൃകയായി. 140 നിയോജകമണ്ഡലങ്ങളിലും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തെ തുടർന്നാണ് അയ്യായിരത്തോളം വൃക്ഷതൈകൾ ജില്ലയിലുടനീളം വിവിധ നിയോകജമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വച്ചു പിടിപ്പിച്ചത്.
കോട്ടയം, പുതുപ്പള്ളി, വൈക്കം, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് തണൽവൃക്ഷങ്ങൾ നട്ട് യുവജനപ്രസ്ഥാനം നാടിന് അഭിമാനമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം എംഎൽഎയും മുൻ വനം പരിസ്ഥിതി വകുപ്പു മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗാന്ധിനഗർ ചെമ്മനംപടിയിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ടു പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു, അജീഷ് ഐസക്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്, ജിജി മൂലംകുളം, സുബിൻ, അബു താഹിർ, ഗൗരി ശങ്കർ, നിഷാന്ത്, യദു, അനസ്, ഷെല്ലി, സുനീഷ്, അനീഷ്, ഇർഷാദ്, സജീർ, ജോമോൻ, സുമേഷ്, അഖിൽ അലൻ, അബ്ജോ പ്രകാശ്, സിബിൻ, കോൺഗ്രസ് നേതാക്കളായ രാജേഷ് സംക്രാന്തി, ഷോബി, ഷിബിൻ ജോസ്, ബിനോയ് പട്ടത്താനം തുടങ്ങിയവർ പങ്കെടുത്തു.
പുതുപ്പള്ളി മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പത്ത് വർഷങ്ങൾക്ക് മുൻപ് ഇവിടെ നട്ട വൃക്ഷതൈകൾ തണൽ മരമായി മാറിയത് പ്രദേശത്തിന് ആശ്വാസമായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ്, യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്സൺ പെരുവേലിൽ, നിയോജമണ്ഡലം ജനറൽ സെക്രട്ടറി അജിൻ മള്ളിയിൽ, ജേക്കബ് ജോർജ്, ജോബി പട്ടംപറമ്പിൽ, എം.യു ഉലഹന്നാൻ, ജോജി ജോർജ്, മാത്യു കിഴക്കേടം, മോനു ജോസഫ്, രതീഷ് പാമ്പാടി, റോണി, അഖിൽ, ആശിഷ് ഐസക്, സുജിത് എസ് തുടങ്ങിയവർ നേതൃത്വം നൽകി.
ചങ്ങനാശ്ശേരിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എസ് രഘുറാം വൃക്ഷതൈ നട്ടു ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം, പി.എം. ഷെഫീക്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിജു ഇബ്രാഹിം, ജിൻസൺ മാത്യു, രഞ്ജിത് അറക്കൽ, ബിബിൻ വർഗീസ്, നിധീഷ് കോച്ചേരി, മെൽബിൻ മാത്യു, സജ്ജാദ് എം.എ, ജോസ് തുരുത്തി, കുമാർ, സോജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിൽ യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: ജേക്കബ് അൽഫോൻസാ ദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: ടോം കോര, പാലാ ജനമൈത്രി പോലീസ് ഓഫീസർമാരായ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി എ, സബ് ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൾ ഖാദർ എന്നിവർക്ക് വൃക്ഷത്തൈ വിതരണം ചെയ്തും ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അജേഷ് വടവാതൂർ, ജിനോ എക്കാല, ടോണി തൈപറമ്പിൽ, സജി തുണ്ടത്തിൽ, ബൈജു മുണ്ടപ്ലാക്കൽ, രാഹുൽ പി.എൻ.ആർ., വി സി പ്രിൻസ്, ജെറി വാഴക്കമലയിൽ, ജോർജ് തോമസ്, ടോണി ചക്കാലയിൽ, അലക്സ്, ജിന്റോ തോമസ്, കിരൺ ആന്റണി, എന്നിവർ നേതൃത്വം നൽകി.
വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്‌കൂൾ മുറ്റത്ത് യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി അഡ്വ. ടോം കോര അഞ്ചേരി വ്യക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ കൃഷ്ണകുമാർ , വർഗീസ് പുത്തൻചിറ, തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് പി പി സിബിച്ചൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി ടി ജെയിംസ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശിധരൻ വളാവേലിൽ, ഹെഡ്മിനിസ്ട്രേസ് സിബി ഏലിയാസ്, കെഎസ്യൂ വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ ജോസഫ്, ഐഎൻടിയൂസി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രാജു തറപ്പേൽ, അജീഷ് വടവാതൂർ, അനൂപ് അബുബക്കർ, പഞ്ചായത്ത് അംഗം ജെസ്സി വർഗീസ്, ജോർജുകുട്ടി ഷാജി, വിഷ്ണു സതീശൻ, ബിബിൻ ബാബു, സി എ നൗഷാദ്, പി എം മക്കർ, ജമാൽ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റുമാനൂരിൽ അമ്മഞ്ചേരിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി നീണ്ടൂർ മുരളി തൈകൾ നട്ടു നിർവഹിച്ചു. കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി ജോഷി തകടിയേൽ, കോൺഗ്രസ് പതിമൂന്നാം വാർഡ് പ്രസിഡന്റ് ബെന്നി സി വി., കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആന്റപ്പൻ വാളംപറമ്പിൽ, വൈസ് പ്രസിഡന്റ് ജോബി പീറ്റർ, ഐഎൻടിസിയു അമ്മഞ്ചേരി യൂണിറ്റ് കൺവീനർ ജോബി കുതിരപന്തിയിൽ, സാബു കപ്പപറമ്പിൽ, അപ്പേട്ടായി വലിയപറമ്പിൽ, സനു സാബു എന്നിവർ പങ്കെടുത്തു.
കടുത്തുരുത്തി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം പഞ്ചായത്തിലെ കാവേരി ശുദ്ധജല വിതരണ സമിതിയുടെ കുളം വൃത്തിയാക്കുകയും ഗവ.യുപി സ്‌കൂൾ അങ്കണത്തിൽ വൃക്ഷതൈ നടുകയും ചെയ്തു, നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കെ. ആർ. ശശിധരൻ നായർ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, കെഎസ്യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൻ ചെറുമല, അനൂപ് കെ എൻ, സിജു ജോസഫ്, വിനീത്, ദീപുമോൻ തുടങ്ങിയവർ പങ്കെടുത്തു
ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ആയിരം വൃക്ഷ തൈകൾ വിതരണം ചെയ്തു. ഉദ്ഘാടനം നിയോജകമണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ് സി.സി.എം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് നിസാമുദ്ധീൻ അധ്യക്ഷത വഹിച്ചു. നിയാസ് വടയാർ, ജോസഫ് കിണറ്റുകര, അജിമോൻ ജബ്ബാർ, അരുൺ കൊക്കാപ്പിള്ളി, ടോം, മനു, അഫ്സൽ, ശ്രീഹരി, സിറിൽ, ബോബൻ, ദികേശ്, സനീഷ്, സുനിൽ, ജോബിൻ തുടങ്ങിയവർ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫെമി മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ലിജോ ആന്റണി (മണിമല), ജോബിൻ കടുവാനാൽ (വെള്ളാവൂർ), സനു ബാബു (കങ്ങഴ), നിയോജക മണ്ഡലം സെക്രട്ടറി ബ്ലെസ്സൺ, കോൺഗ്രസ് മണിമല മണ്ഡലം പ്രസിഡന്റായ മനോജ് തോമസ്, യൂത്ത് കോൺഗ്രസ് മുൻ മണിമല മണ്ഡലം പ്രസിഡന്റ് ജിബി ജോസഫ്, മണിമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എമേഴ്സൺ ദേവസിയ, ഷാലോ കടുവനാൽ, സച്ചു വർഗീസ്, റ്റിബിൻ ജോൺ, ബെന്നിസ് കാട്ടുപാലം തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ വൃക്ഷ തൈകൾ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴുവൻ നിയോജകമണ്ഡലങ്ങളിലും പ്രവർത്തകർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തിൽ പങ്കുചേർന്നു.