
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പോര് മുറുകി: ആർക്കൊക്കെ സ്ഥാനാർത്ഥിയാകാം; എത്ര രൂപ ചിലവഴിക്കാം; തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നത് പ്രാദേശിക സർക്കാരുകളാണ്. ഗ്രാമീണ – നഗര മേഖലകളുടെ നെഞ്ചിടിച്ച് തൊട്ടറിഞ്ഞവരാകും ഓരോ സ്ഥാനാർത്ഥികളും. വോട്ടർമാരെ അടുത്തറിഞ്ഞവർ. അമേരിക്കൻ തിരഞ്ഞെടുപ്പ് മുതൽ നാട്ടിലെ റോഡിലെ വെള്ളക്കെട്ട് വരെ ഈ തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകും.
ഇത്തവണ, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്ന് ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തിയതികളില്‍ നടത്തുനതിനാണ് തീരുമാനം. ഡിസംബര്‍ 16 ന് വോട്ടണ്ണും. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടര്‍ പട്ടികയില്‍ ഇക്കുറി 2,71,20,823 പേരാണുള്ളത്. 2.51 കോടി വോട്ടര്‍മാരാണ് 2015 ലെ പട്ടികയിലുണ്ടായിരുന്നത്. അഞ്ച് വര്‍ഷംകൊണ്ട് വോട്ടര്‍മാരുടെ എണ്ണത്തില്‍ 20 ലക്ഷത്തോളമാണ് വര്‍ധന. ഭൂരിപക്ഷവും സ്ത്രീ വോട്ടര്‍മാരാണെന്ന പ്രത്യേകതയുമുണ്ട്.
സപ്ലിമെന്ററി വോട്ടര്‍ പട്ടിക 10നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 31 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണിത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കാനുള്ള നടപടികൾ, ചിലവുകൾ ഇങ്ങനെ.
കെട്ടിവയ്ക്കേണ്ട തുക (രൂപ)
ഗ്രാമ പഞ്ചായത്ത് 1000
ബ്ലോക്ക് പഞ്ചായത്ത് 2000
ജില്ലാ പഞ്ചായത്ത് 3000
മുനിസിപ്പാലിറ്റി 2000
കോര്‍പറേഷന്‍ 3000
പട്ടികവിഭാഗ സ്ഥാനാര്‍ഥികള്‍ക്കു പകുതി തുക മാത്രം.
സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുക
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാവുന്ന തുകയുടെ പരിധി ഇരട്ടിയിലേറെയാക്കി. ഉയര്‍ത്തിയ തുക (നിലവിലെ തുക ബ്രാക്കറ്റില്‍)
ഗ്രാമ പഞ്ചായത്ത് 25,000 രൂപ (10,000 രൂപ)
ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി
75,000 രൂപ (30,000 രൂപ)
ജില്ലാ പഞ്ചായത്ത്/ കോര്‍പറേഷന്‍
ഒന്നര ലക്ഷം രൂപ (60,000 രൂപ)
ചെലവ് കണക്കുകള്‍ 30 ദിവസത്തിനകം
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ 30 ദിവസത്തിനകം ചെലവിന്റെ കണക്കുകള്‍ സമര്‍പ്പിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
ആകെ ബൂത്തുകള്‍ 34,744
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണ 34,744 പോളിങ് ബൂത്തുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34,423 ബൂത്തുകളുണ്ടായിരുന്നു. 321 ബൂത്തുകളുടെ വര്‍ധന.
941 പഞ്ചായത്തുകളില്‍ 29,321
86 മുനിസിപ്പാലിറ്റികളില്‍ 3422
6 കോര്‍പറേഷനുകളില്‍ 2001