video
play-sharp-fill

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത മുൻ പഞ്ചായത്തംഗം തൂങ്ങി മരിച്ചു: വായ്‌പ എടുത്തത് 25 ലക്ഷം രൂപ, തിരിച്ചടക്കേണ്ടി വന്നത് 80 ലക്ഷം; ബാങ്കിന്റെ ഭാഗത്തു നിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത മുൻ പഞ്ചായത്തംഗം തൂങ്ങി മരിച്ചു: വായ്‌പ എടുത്തത് 25 ലക്ഷം രൂപ, തിരിച്ചടക്കേണ്ടി വന്നത് 80 ലക്ഷം; ബാങ്കിന്റെ ഭാഗത്തു നിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ

Spread the love

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു.തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദൻ (63) ആണ് ജീവനൊടുക്കിയത്.

ബാങ്കിൽ നിന്ന് 80 ലക്ഷം രൂപ വായ്‌പ എടുത്തിരുന്ന ഇയാൾക്ക് ഇന്നലെ ജപ്‌തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് 25 ലക്ഷം രൂപയാണ് മുകുന്ദൻ വായ്പ എടുത്തത്.

വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാഗത്തു നിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന്റെ പേരിൽ മുകുന്ദൻ മാനസികമായി പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി സഹോദരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ് കോടിയിൽ ഒതുങ്ങുന്നതല്ല ബാങ്കിൽ നടന്ന തട്ടിപ്പെന്ന് സഹകരണ ജോയിൻറ് രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട്.

വായ്‌പ നൽകിയ ഈടിൻ മേൽ വീണ്ടും വായ്‌പ നൽകിയും, വസ്‌തുവിൻറെ ഉടമ അറിയാതെ മറ്റൊരാൾക്ക് വായ്‌പ നൽകിയും, വായ്‌പാ പരിധി ലംഘിച്ചുമെല്ലാമാണ് നൂറ് കോടിയിലേറെ രൂപ തട്ടിയത്.

ബാങ്കിൻറെ കീഴിലുള്ള സൂപ്പർ മാർക്കറ്റുകളുടെ വരവ് ചെലവ് കണക്കുകളിലും ക്രമക്കേടുണ്ട്. തട്ടിപ്പിൻറെ വ്യാപ്‌തി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടിരിക്കുകയാണ്.

കരുവന്നൂർ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെ തുർന്ന് ബാങ്ക് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് നൽകിയത്. നിരവധി പേർക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു.