video
play-sharp-fill

അപൂർവതകളുടെ ഇരട്ട സഹോദരിമാർ: എൽ കെ ജി മുതൽ പി.ജി വരെ ഒരേ ബഞ്ചിൽ: അക്ഷതയും അക്ഷയയും ഇപ്പോൾ ഒരേ സ്ഥാപനത്തിൽ ജോലി.

അപൂർവതകളുടെ ഇരട്ട സഹോദരിമാർ: എൽ കെ ജി മുതൽ പി.ജി വരെ ഒരേ ബഞ്ചിൽ: അക്ഷതയും അക്ഷയയും ഇപ്പോൾ ഒരേ സ്ഥാപനത്തിൽ ജോലി.

Spread the love

കാസർകോട്: ഇരട്ടക്കുട്ടികളെ കുറിച്ചും അവരുടെ വാർത്തകളുമൊക്കെ ഇടയ്ക്കു വൈറലാവുക പതിവാണ്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ ഇരട്ട കുട്ടികളാണിവർ.
ഒരേ ക്ലാസിൽ ഒരേ ബെഞ്ചിൽ തുടങ്ങി.

എൽകെജി മുതൽ പിജി വരെ ഒരേ ക്ലാസിൽ തന്നെ ഇരുന്നു പഠിക്കുകയും ഒരുമിച്ച്‌ തന്നെ പിഎച്ച്‌ഡി നേടുകയും ഒരേ സ്ഥാപനത്തിൽ തന്നെ ഇവർക്കു ജോലികിട്ടുകയും ചെയ്യുന്നത് അപൂർവം തന്നെയാണ്.

കാസർകോഡ് മാവുങ്കാലിലാണ് ഈ ഇരട്ട സഹോദരിമാര്. നെല്ലിത്തറയിലെ എൻ ബാബുവിന്റെയും സുയാഷയുടെയും മക്കളായ അക്ഷതയും അക്ഷയയും. രൂപ സാദൃശ്യം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊണ്ട് ആരെയും കുഴക്കിക്കളയുന്ന ഇരട്ട സഹോദരിമാർ മംഗളൂരു സർവകലാശാലയിലെ ബയോസയൻസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരാണ്. പഠനത്തിലും മിടുക്കികളായിരുന്നു

രണ്ടുപേരും. ഒരുമിച്ചു തന്നെ നെറ്റും ജെആർഎഫും നേടി പിഎച്ച്‌ഡി പൂർത്തിയാക്കുകയായിരുന്നു