
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം നടത്തതിയ പ്രശസ്ത ചൈനീസ് ശാസ്ത്രജ്ഞനെ വെടിവെച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചൈനീസ് ശാസ്ത്രജ്ഞനെ അമേരിക്കയില്‍ വച്ചാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ചൈനീസ് ശാസ്ത്രജ്ഞനായ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ കംപ്യൂട്ടേഷന്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി വിഭാഗം റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ ബിംഗ് ലിയുവിനെയാണ് (37) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാസ്ത്രഞ്ജന്‍ ലിയുവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നയാളെയും വീടിന് പുുറത്തുള്ള കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
. കോവിഡിന്റെ സെല്ലുലാര്‍ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ലിയു ഗവേഷണം നടത്തിയിരുന്നത്.
വൈറസിനെക്കുറിച്ച് പഠനം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ അടുത്തെത്തിയിരുന്നതായി സര്‍വകലാശാലയുടെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ശാസ്ത്രജ്ഞന്റെ മരണവുമായി ബന്ധപ്പെട്ട് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.