video
play-sharp-fill

ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട് …. പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയൊക്കെ….

ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട് …. പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയൊക്കെ….

Spread the love

സ്വന്തം ലേഖകൻ

കരളിനെ ബാധിക്കുന്ന അര്‍ബുദ്ദമായ ലിവര്‍ ക്യാന്‍സര്‍ കേസുകള്‍ ഇന്ന് കൂടി വരുന്നു. ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കൂടാതെ ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1. അകാരണമായി ശരീരഭാരം കുറയുക.
2. അടിവയറിന് വേദന
3. വയറിന് വീക്കം
4. വിളറിയ ചര്‍മ്മവും കണ്ണും
5. ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുക
6. ചര്‍മ്മം അകാരണമായി ചൊറിയുന്നത്
7. കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുന്നുക.
8. വിളറിയ മലം
9. മൂത്രത്തിന് കടുംനിറം
10. അമിതമായ ക്ഷീണം
11. ഛര്‍ദ്ദിയും ഓക്കാനവും
12. വിശപ്പ് കുറയല്‍

തുടങ്ങിയവയൊക്കെ കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം. രക്തപരിശോധനയിലൂടെ രോഗ നിര്‍ണയം നടത്താവുന്നതാണ്.