ആയുധക്കടത്തും മനുഷ്യക്കടത്തും കഞ്ചാവ് മാഫിയയും; മാനസയെ കൊല്ലാന്‍ എവിടെ നിന്നാണ് ആയുധമെത്തിയത്?; ടൂറിസ്റ്റ് ബസ് പ്രശ്‌നത്തില്‍ ഇടപെട്ടത് പലര്‍ക്കും സാമ്പത്തിക നഷ്ടമുണ്ടാക്കി; പ്രതികരിച്ച് ഇ-ബുള്‍ജെറ്റ്

ആയുധക്കടത്തും മനുഷ്യക്കടത്തും കഞ്ചാവ് മാഫിയയും; മാനസയെ കൊല്ലാന്‍ എവിടെ നിന്നാണ് ആയുധമെത്തിയത്?; ടൂറിസ്റ്റ് ബസ് പ്രശ്‌നത്തില്‍ ഇടപെട്ടത് പലര്‍ക്കും സാമ്പത്തിക നഷ്ടമുണ്ടാക്കി; പ്രതികരിച്ച് ഇ-ബുള്‍ജെറ്റ്

സ്വന്തം ലേഖകന്‍

കണ്ണൂര്‍: മയക്ക്മരുന്ന് കടത്ത് ഉള്‍പ്പെടെ ഇല്ലാത്ത കഥകള്‍ പറഞ്ഞു തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഇ-ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍. അസം ടൂറിസ്റ്റ് ബസ് പ്രശ്‌നത്തില്‍ ഇടപെട്ടതുമൂലം ചിലര്‍ക്കു സാമ്പത്തിക നഷ്ടമുണ്ടായി. ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കി തങ്ങളെ കുടുക്കിയതിനു പിന്നില്‍ ഇവരാണെന്നും സഹോദരന്മാര്‍ ആരോപിച്ചു. കഞ്ചാവ്- ആയുധ- മനുഷ്യക്കടത്തിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എബിനും ലിബിനും പറഞ്ഞു.

മാനസയെ കൊല്ലാന്‍ ആയുധമെത്തിയത് എവിടെ നിന്നാണെന്ന് പരിശോധിക്കണം. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. 250 കിലോ കഞ്ചാവ് കാസര്‍ഗോഡ് നിന്ന് പിടിച്ചിട്ടുണ്ട്. ഇതൊക്കെ അതിര്‍ത്തി കടന്ന് വരുന്നതില്‍ വ്യക്തമായ പങ്കുള്ളവരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളുടെ അറിവില്ലായ്മയും അതിവൈകാരികതയും പലരും മുതലാക്കി. സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇവര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ചിലരുടെ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നും തങ്ങളെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുകയാണെന്നും ഇരുവരും പറയുന്നു.

പല വിധത്തിലും വേട്ടയാടല്‍ തുടരുകയാണെന്നും വാടക വീട് പോലും ഒഴിയേണ്ട അവസ്ഥയാണെന്നും സഹോദരങ്ങള്‍ പറഞ്ഞു.

അതേസമയം കണ്ണൂര്‍ ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാന്‍ സമയം വേണമെന്ന് പ്രതിഭാഗം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.