play-sharp-fill
മംഗള ഇന്ന് കാട് കാണാൻ ഇറങ്ങുകയാണ്; ലക്ഷ്യം പഠനം, ഇര പിടുത്തം എന്ന പഠനം; മം​ഗളയ്ക്ക് മുൻപിൽ ഇനി ഉള്ളത് പുതിയ ലോകം

മംഗള ഇന്ന് കാട് കാണാൻ ഇറങ്ങുകയാണ്; ലക്ഷ്യം പഠനം, ഇര പിടുത്തം എന്ന പഠനം; മം​ഗളയ്ക്ക് മുൻപിൽ ഇനി ഉള്ളത് പുതിയ ലോകം

സ്വന്തം ലേഖകൻ

മംഗള ഇന്ന് കാട് കാണാൻ ഇറങ്ങുകയാണ്. ലക്ഷ്യം പഠനം, ഇര പിടുത്തം എന്ന പഠനം. പെരിയാർ കടുവ സങ്കേതത്തിലെ പത്തു മാസം പ്രായമായ കടുവക്കുഞ്ഞിന്റെ കാര്യമാണിത്.

അമ്മ ഉപേക്ഷിച്ച കടുവ കുഞ്ഞ് ഇതുവരെ ജീവനക്കാരുടെ സംരക്ഷണത്തിലായിരുന്നു. വേട്ടയാടാൻ പരിശീലനം നൽകുന്നതിനായാണ് കുട്ടികടുവയെ കാട്ടിനുള്ളിൽ തയ്യാറാക്കിയ വിശാലമായ കൂട്ടിലേക്ക് ഇറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 നവംബർ 21ന് മംഗളാദേവി വനമേഖലയിൽ നിന്ന് ക്ഷീണിച്ച്‌ അവശനിലയിലായ കടുവക്കുഞ്ഞിനെ വാച്ചർമാർക്ക് ലഭിക്കുന്നത്. അന്ന് ഏകദേശം രണ്ട് മാസമായിരുന്നു പ്രായം.

അമ്മക്കടുവയുടെ വരവ് കാത്ത് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കാര്യം ഉണ്ടായില്ല. പിന്നീട് കുട്ടി കടുവയുടെ സംരക്ഷണം വനപാലകർ തന്നെ ഏറ്റെടുത്തു. മംഗള എന്ന് അവൾ അറിയപ്പെട്ടു.

ഒരു വയസ് ആകാറായതോടെയാണ് സ്വന്തമായി ഇരപിടിക്കുന്നതിനുള്ള പരിശീലനത്തിനായി സുരക്ഷിതമായി ഒരുക്കിയിരിക്കുന്ന കാട്ടിലേക്ക് വിടുന്നത്.

തുറന്ന് വിട്ടാൽ മറ്റ് മൃഗങ്ങൾ അക്രമിക്കാൻ സാധ്യതയുള്ളതിനാൽ കാട്ടിൽ വിശാലമായ കൂട് നിർമ്മിച്ചാണ് വേട്ടയാടാൻ പരിശീലനം നൽകുക. ഇതിനായി 25 മീറ്റർ നീളവും, വീതിയുമുള്ള കൂട് കാട്ടിനുള്ളിൽ തയ്യാറാണ്.

സുരക്ഷക്കായി കൂടിന് ചുറ്റും കമ്പി വേലിയും, ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മംഗളയ്ക്ക് പുതിയ കൂടും അന്തരീക്ഷവും പരിചയമാകുന്നതോടെ, ഇവിടേക്ക് ചെറിയ ജീവികളെ കയറ്റിവിട്ട് വേട്ടയാടാൻ പരിശീലിപ്പിക്കും.

അമ്പത് മൃഗങ്ങളെയെങ്കിലും വേട്ടായാടാൻ സാധിച്ചാൽ മാത്രമേ മംഗളയെ കടുവ സങ്കേതത്തിന്റെ വിശാലതയിലേക്ക് തുറന്ന് വിടുകയുള്ളു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് കടുവക്കുട്ടിക്കു ഇത്തരത്തിൽ പരിശീലനം നൽകുന്നത്. 50 ലക്ഷം രൂപയാണു പരിശീലന ചെലവ്.