അനധികൃത മദ്യവില്പന; പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പ്രതി; വലതുകൈയുടെ തള്ളവിരല്‍ കടിച്ചുമുറിക്കുകയും തലകൊണ്ട് മൂക്കിലേക്ക് ഇടിക്കുകയും ചെയ്തു; പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസര്‍കോട്: അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പ്രതി. ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.എം.അബ്ദുള്ളക്കുഞ്ഞിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ ബദിയഡുക്ക അറുത്തിപ്പള്ളം കോമ്പ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റ (40)യെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീടിന് പരിസരത്ത് നിന്നും മൂന്നുലിറ്റര്‍ അനധികൃത മദ്യം കണ്ടെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടയാനെത്തിയ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്ളക്കുഞ്ഞിനുനേരേ തിരിഞ്ഞ പ്രതി ഇദ്ദേഹത്തിന്റെ വലതുകൈയുടെ തള്ളവിരല്‍ കടിച്ചുമുറിക്കുകയും തലകൊണ്ട് മൂക്കിലേക്ക് ഇടിക്കുകയും ചെയ്തു.

പരിക്കേറ്റ അബ്ദുള്ളക്കുഞ്ഞ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. എക്‌സൈസ് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി.