രണ്ടു ലിറ്റര്‍ വാഷിങ് ലിക്വിഡി‍െന്‍റ വിലയ്ക്ക് രണ്ടര ലിറ്റര്‍ ലഭിക്കും; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന കോട്ടയം സ്വദേശിയുടെ പരാതിയിൽ ജില്ല ഉപഭോക്തൃകാര്യ തര്‍ക്കപരിഹാര കമീഷന്‍ നിർമ്മാതാക്കളോട് വിശദീകരണം തേടി

Spread the love

കോട്ടയം: രണ്ടു ലിറ്റര്‍ വാഷിങ് ലിക്വിഡി‍െന്‍റ വിലയ്ക്ക് രണ്ടര ലിറ്റര്‍ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന കോട്ടയം സ്വദേശിയായ അഭിഭാഷകന്‍ രാഹുല്‍ കൊല്ലാടി‍െന്‍റ പരാതിയിന്മേൽ നടപടി. ജില്ല ഉപഭോക്തൃകാര്യ തര്‍ക്കപരിഹാര കമീഷന്‍ ഏരിയല്‍ വാഷിങ് ലിക്വിഡി‍െന്‍റ നിര്‍മാതാക്കളായ പ്രോക്ടര്‍ ആന്‍ഡ് ഗാമ്ബിള്‍ ഹോം പ്രോഡക്‌ട്‌സിനോട് വിശദീകരണം തേടി.

2.5 ലിറ്റര്‍ വാഷിങ് ലിക്വിഡ് 605 രൂപക്കാണ് ഹോബ്ലി മാര്‍ട്ട് എന്ന കടയില്‍നിന്ന് രാഹുല്‍ വാങ്ങിയത്. അന്നേ ദിവസം അതേ കടയില്‍നിന്ന് ഇതേ ഉല്‍പന്നത്തിന്റെ ഒരു ലിറ്റര്‍ 250 രൂപക്ക് വാങ്ങി. വിശദ പരിശോധനയില്‍ 2.5 ലിറ്റര്‍ ലിക്വിഡി‍െന്‍റ ക്യാനില്‍ ലിറ്ററിന് 302.50 രൂപ പ്രകാരമാണെന്ന് രേഖപ്പെടുത്തിയിരുന്നതെന്ന് പരാതിക്കാരന്‍ കണ്ടെത്തി.

500 മില്ലിലിറ്റര്‍ വാഷിങ് ലിക്വിഡ് സൗജന്യമാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമില്ലാതെ 2.5 ലിറ്ററിന്റെ ശരിയായ വില ഉല്‍പന്നത്തില്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ ആ ഉല്‍പന്നം വാങ്ങിയില്ലായിരുന്നെന്നും തെറ്റിദ്ധരിപ്പിച്ച്‌ 105 രൂപ അധികമായി ഈടാക്കിയെന്നുമാണ് പരാതി. അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച്‌ ഉത്തരവുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group