ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 318 ബി ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം ജൂലൈ 28 – ന്

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 318 ബി ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം ജൂലൈ 28 – ന്

 

കോട്ടയം: ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട‌് 318 ബി യുടെ 2024 വർഷത്തെ ക്യാബിനറ്റ് മെമ്പർമാരുടെ സ്ഥാനാരോഹണം ജൂലൈ 28-ന. 3 മണിക്ക് ചങ്ങനാശ്ശേരി കോണ്ടൂർ ബാക് വാട്ടർ കൺവെൻഷൻ ഹാളിൽ നടക്കും. ഡിസ്ട്രിക്‌ട് ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷത വഹിക്കും എം.എൽ.എ ജോബ് മൈക്കിൾ സമ്മേളനം ഉദ്ഘാടനം ചെയ്യും .

ലയൺസ് ഇൻറർനാഷണൽ ഡയറക്‌ടർ കെ ജി രാമകൃഷ്‌ണമൂർത്തി കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ലിയോ ഡിസ്ട്രിക്ട‌് കൗൺസിലിന്റെ ഉദ്ഘാടനം എൽ സി ഐ എഫ് ഏരിയ ലീഡർ അമർനാഥും ഡിസ്ട്രിക്ട‌് വനിതാ ഫോറം മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ അജയകുമാറും നിർവഹിക്കും.


ക്യാബിനറ്റ് സെക്രട്ടറിയായി വി കെ സജീവ് ട്രഷററായി സുരേഷ് ജെയിംസ് കൗൺസിൽ പ്രസിഡണ്ടായി ജൂലിയ സതീഷ് ജോർജ് വനിതാ ഫോറം പ്രസിഡണ്ടായി ഡോക്ട‌ർ ആൻസി ജോർജ് എന്നിവർ ചുമതല ഏൽക്കുമെന്ന് ഡിസ്ട്രിക്റ്റ് ഗവർണർ ആർ വെങ്കടാചലം പത്രസമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 100 വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നൽകും .സ്‌കൂളിൽ പഠിക്കുന്ന 100 പെൺകുട്ടികൾക്ക് സൈക്കിളും നൽകുന്നു . സ്‌കൂളുകളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി എല്ലാ ക്ലബ്ബുകളും അതാത് മേഖലയിലെ സ്കൂളുകളിൽ പത്രങ്ങൾ വിതരണം ചെയ്യും.

സ്‌കൂൾ ലൈബ്രറിയിലേക്ക് ബോധവൽക്കരണത്തിന്റെ പുസ്‌തകങ്ങളും മാലിന്യ നിർമാർജന ഭാഗമായി വേസ്റ്റ് ബിന്നുകളും ഇൻസിനറേറ്ററുകളും നാപ്‌കിൻ വെൻഡിങ് മെഷീനുകളും നൽകും .. കുട്ടികളുടെ നേത്ര പരിശോധനയും അർഹരായവർക്ക് സൗജന്യമായി കണ്ണടകളും നൽകും. കോട്ടയത്ത് ഡിസ്ട്രിക്ട‌് ഓഫീസിനോട് അനുബന്ധിച്ച് കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്ന യൂണിറ്റും ആരംഭിക്കും.

ഡിസ്ട്രിക് ഓഫീസിനോട് ചേർന്നുള്ള ഡയബറ്റിക് ക്ലിനിക്കിൽ പരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ട് . പൈകയിൽ കഴിഞ്ഞ 18 വർഷമായി പ്രവർത്തിക്കുന്ന ലയൺസ് ഐ ഹോസ്‌പിറ്റലിൽ 50 ശതമാനം നിരക്കിൽ നൂതന ശസ്ത്രക്രിയകളും നിർധനരായ ആളുകൾക്ക് സൗജന്യ സസ്ത്ര ക്രിയകളും ചെയ്യുന്നുണ്ട് . ഡയബറ്റിക് റെറ്റിനോപ്പതിക്ക് വിദഗ്‌ധ ചികിത്സയും ഇവിടെ ലഭിക്കും.

പാലായിലും കോട്ടയത്തും പത്തനംതിട്ടയിലും ആയി മൂന്ന് സൗജന്യ ഡയാലിസിസ് സെൻററും കോട്ടയത്ത് മെഡിക്കൽ സെന്ററിനോട് ചേർന്ന് ബ്ലഡ് ബാങ്കുംപ്രവർത്തിക്കുന്നുണ്ട് . സൗജന്യമായി ഡയാലിസിസ് കിറ്റുകളും
നിർധനരായവർക്ക് മൂന്നൂറിൽ അധികം വീടുകൾ സൗജന്യമായി വെച്ചു കൊടുക്കുകയും ചെയ്യും. രാഷ്ട്രപതിയിൽ നിന്നും നാരി ശക്തി അവാർഡ് ജേതാവുമായ ഡോക്ടർ എം എസ് സുനിലിനെ ചടങ്ങിൽ ആദരിക്കും
വൈസ് ഗവർണർ വിന്നി ഫിലിപ്പ് .പിആർഒ എംപി രമേഷ് കുമാർ, അഡ്‌മിനിസ്ട്രേറ്റർ പിസി ചാക്കോ തുടങ്ങിയവർ സംസാരിക്കും ഡോക്‌ടർ

പത്രസമ്മേളനത്തിൽ ഡിസ്ട്രിക്‌ട് പി ആർ ഒഎം പി രമേഷ് കുമാർ .കൺവെൻഷൻ ചെയർമാൻ
ജോസ് തെങ്ങിൽ ,ക്യാബിനറ്റ് സെക്രട്ടറിവി കെ സജീവ് സുരേഷ് . ക്യാബിനറ്റ് ട്രഷറർ ജെയിംസ് . ഡിസ്ട്രിക്‌ട് അഡ്‌മിനിസ്ട്രേറ്റർ പി സി ചാക്കോ എന്നിവർ പങ്കെടുത്തു.