Spread the love

ചങ്ങനാശേരി: കോട്ടയം. ആലപ്പുഴ ,പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി കൺവെൻഷൻ ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ
നടത്തി. സംവിധായകൻ ബ്ലെസ്സി സമ്മേളനം ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ഗവർണർ വെങ്കിടാചലം അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ടോണി എണ്ണൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ഗവർണർമാരായ വിന്നി ഫിലിപ്, ജേക്കബ് ജോസഫ് , മുൻ ഗവർണർ ഡോക്ടർ ബിനോ ഐ കോശി, ജോർജു ചെറിയാൻ, കെ കെ കുരുവിള,

സി വി മാത്യു ,ജോസ് തെങ്ങിൽ വി കെ സജീവ് ,സുരേഷ് ജോസഫ് , സുരേഷ് ജെയിംസ് , കെ എ തോമസ്, റോയ് ജോസ് , എംപി രമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണമടഞ്ഞ ലയൺസ് നേതാക്കളോടുള്ള ആദരസൂചകമായി നെക്രോളജിയും
120 ക്ലബ്ബുകളിൽ നിന്നുള്ള ബാനർ പ്രസന്റേഷനും നടന്നു.

ഉച്ചയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 25 – 26ലെ ഗവർണറായി വിന്നി ഫിലിപ്പിനെയും വൈസ് ഗവർണർ ഒന്ന് ജേക്കബ് ജോസഫിനെയും രണ്ട് മാർട്ടിൻഫ്രാൻസിസി നെയും തിരഞ്ഞെടുത്തു.

കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 120 ക്ലബ്ബിലെ 1200 പ്രതിനിധികൾ പങ്കെടുത്തു . മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.