സ്വന്തം ലേഖകൻ
ബിജിങ്: തൊഴിലധിഷ്ഠിത സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ലിങ്ക്ഡ് ഇൻ ചൈനയിൽ സേവനം അവസാനിപ്പിക്കുന്നു. പ്രവർത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്നാണ് മൈക്രോസോഫ്റ്റ് വീശദമാക്കുന്നു. ചൈനയിൽ ലിങ്ക്ഡ്ഇൻ ആരംഭിച്ചിട്ട് ഏഴ് വർഷം ആയിരുന്നു.
2014ലാണ് ലിങ്ക്ഡ് ഇൻ ചൈനയിൽ പ്രവർത്തനമാരംഭിച്ചത്. തൊഴിൽപരമായും വ്യക്തിപരമായുള്ള സൗഹൃദവും ബന്ധവും വളർത്തുകയും തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇൻന്റെ പ്രവർത്തനം. ഫെയ്‌സ്ബുക്ക് ട്വിറ്റർ പോലുളള അപ്പുകൾക്ക് രാജ്യത്ത് നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group