play-sharp-fill
തുഷാർ വെള്ളാപ്പള്ളിയുടെ മുന്നേറ്റം തോമസ് ചാഴികാടനെ വിറളിപിടിപ്പിക്കുന്നു : ബിജെപി ജില്ലാ പ്രസിഡൻ്റ് ജി.ലിജിൻ ലാൽ

തുഷാർ വെള്ളാപ്പള്ളിയുടെ മുന്നേറ്റം തോമസ് ചാഴികാടനെ വിറളിപിടിപ്പിക്കുന്നു : ബിജെപി ജില്ലാ പ്രസിഡൻ്റ് ജി.ലിജിൻ ലാൽ

കോട്ടയം : എൽഡിഎഫ് .ഐഎൻഡി ഐ എ മുന്നണി സ്ഥാനാർത്ഥിയാണെന്ന തോമസ് ചാഴികാടൻ്റെ പരസ്യ പ്രസ്താവന എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ മുന്നേറ്റം കണ്ടുള്ള പരാജയ ഭീതി മൂലമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻലാൽ ആരോപിച്ചു.

ഇരു കേരള കോൺഗ്രസുകളും ഒരു മുന്നണിയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ലിജിൻ ലാൽ കുറ്റപ്പെടുത്തി.

ഐ എൻ ഡി ഐ എ മുന്നണി, വികസന രാഷ്ട്രീയത്തിനെതിരാണെന്ന് കോട്ടയത്തെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തുഷാർ വെള്ളാപ്പള്ളി മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയം കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ വിജയം ഉറപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഐ.എൻ ഡി ഐ. എ സ്ഥാനാർത്ഥി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വാർത്താ സമ്മേളനം നടത്തി തുറന്നു പറയണമെന്ന് ലിജിൻ ലാൽ ആവശ്യപ്പെട്ടു.