play-sharp-fill
ലൈഫ് പദ്ധതി: പത്ത് സെന്റ് വരെ ഫീസും മുദ്രവിലയും ഒഴിവാക്കും:സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകുമ്പോഴുമാണ് ഇളവ്

ലൈഫ് പദ്ധതി: പത്ത് സെന്റ് വരെ ഫീസും മുദ്രവിലയും ഒഴിവാക്കും:സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകുമ്പോഴുമാണ് ഇളവ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലൈഫ് പദ്ധ തിയുടെ ഗുണഭോക്താക്കളുടെ 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ റജിസ്ട്രേഷന്റെ മുദ്രവിലയും ഫീസും ഒഴിവാക്കും. സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ, വിലയ്ക്കു വാങ്ങിയോ നൽകു മ്പോഴുമാണ് ഇളവ്.

പൊതു താൽപര്യമുള്ള പദ്ധതികൾക്കു ഭൂമി കൈമാറുമ്പോൾ റജിസ്ട്രേഷൻ ഫീസും മുദ്രവിലയും ഒഴിവാക്കാൻ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിൽ ലൈഫ് പദ്ധതി കൂടി ഉൾപ്പെടു ത്തി ഭേദഗതി വരുത്താൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു.


പിഎസ്സി മുഖേന ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പിൽ മികച്ച താരങ്ങൾക്ക് അധികം മാർക്ക് നൽകുന്നതിനായി 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും. നിലവിലുള്ള 40 ഇനങ്ങൾക്കൊപ്പം റോളർ സ്കേറ്റിങ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് ആൻഡ് അമച്വർ റോവിങ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്‌ലിങ്, അമച്വർ ബോക്സ‌ി ങ്, യോഗ, സെപക് താക്രോ, റഗ്‌ബി, റോൾബോൾ എന്നിവ യാണ് ഉൾപ്പെടുത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി പീരുമേട് സ്പെഷൽ ഭൂ പതിവ് ഓഫിസിലെ 19 താൽ ക്കാലിക തസ്ത‌ികകൾക്കു 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും. ഡപ്യൂട്ടി തഹസിൽദാർ-1, സീനിയർ ക്ലാർക്ക് /എസ്‌വിഒ-3, ജൂനി
യർ ക്ലാർക്ക്/വിഎ -2, ടൈപ്പിസ്റ്റ‌്- 1. പ്യൂൺ-1 എന്നീ തസ്ത‌ികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കും നിയമനം.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ നാലു മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളിൽ സൂപ്രണ്ടിൻ്റെ ഓരോ സ്‌ഥിരം തസ്തിക സൃഷ്ടിക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഈ തസ്‌തികകളിൽ പൊതുഭരണ വകുപ്പിനു കീഴിലുള്ള സെക്ഷൻ ഓഫിസർമാരെ ഡപ്യൂട്ടേഷൻ വഴി നിയമിക്കും. :

: