
ഇത്തവണ ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ എത്തിയ താരമാണ് സെലിബ്രിറ്റി ജിം ട്രെയിനറായ ജിന്റോ, ഹൗസിൽ യാതൊരു ചലനവും ഉണ്ടാക്കാത്ത മത്സരാർത്ഥി എന്ന നിലയില്‍ വലിയ വിമർശനങ്ങള്‍ ജിന്റോ നേരിട്ടെങ്കിലും ഇപ്പോള്‍ ജിന്റോയുടെ ഗെയിമും നിഷ്കളങ്കതയും ഹൗസിലെ പെരുമാറ്റങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്.
പുറമെയ്ക്ക് തമാശ നിറഞ്ഞതെങ്കിലും ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിട്ടാണ് താൻ ഇവിടെ വരെ എത്തിയതെന്നും വിവാഹമോചിതനാണെന്നും താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മുൻ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘നിലവില്‍ ഡിവോഴ്സ് ആണ്. മറ്റൊരു വിവാഹം നോക്കുന്നുണ്ട്. ഇപ്പോള്‍ വിവാഹം വേണ്ടെന്നാണ് കരുതുന്നത്. വരുന്ന പെണ്‍കുട്ടികള്‍ നമ്മുക്ക് സ്വാതന്ത്ര്യം തരാത്തവർ ആയിരിക്കും. ഡിവോഴ്സ് ആയതോടെ സ്വാതന്ത്ര്യം കിട്ടിയത് പോലെയാണ്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഞാൻ എത്താൻ പറ്റുന്ന ലെവില്‍ എത്തിയിട്ടേ ഇനി വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങള്‍ തമ്മില്‍ ചെറിയൊരു തെറ്റിധാരണ മാത്രമായിരുന്നു. അല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് മനസിലാക്കി കഴിഞ്ഞാല്‍ അപ്പോള്‍ പിരിഞ്ഞോണം. അല്ലാതെ ചുമ്മാ അടിയുണ്ടാക്കിയിട്ട് കാര്യമില്ല. നമ്മുക്ക് ഓപ്ഷനുണ്ട്. 10 വർഷത്തോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. മുൻ ഭാര്യ പോലീസിലാണ്.
വീട്ടില്‍ അനിയനും അനിയത്തിയും ഉണ്ട്. അനിയൻ ഖത്തറിലാണ്. അനിയത്തി കാനഡയിലും. അവർ വെല്‍ സെറ്റില്‍ഡാണ്. എല്ലാവരും നല്ല പിന്തുണയാണ് തനിക്ക് തന്നത്. ജീവിതത്തില്‍ കുടുംബം വലിയ പിന്തുണയാണ്. ബോഡി ബില്‍ഡ് ചെയ്യുന്ന സമയത്തൊക്കെ അമ്മ കഷ്ടപ്പെട്ട് ഭക്ഷണമൊക്കെ ഉണ്ടാക്കി തന്നിരുന്നു. അമ്മയോട് ദേഷ്യപ്പെട്ടാലും അമ്മക്ക് അത് മനസിലാകും.
ഭാര്യയെ അല്ലെങ്കില്‍ നല്ലൊരു ഭർത്താവിനെ തിരഞ്ഞെടുക്കുന്നതിന് പകരം നല്ലൊരു സൗഹൃദം ഉണ്ടാക്കുന്നതാണ് നല്ലത്. അവർ നമ്മുടെ വളർച്ചയ്ക്ക് ഒപ്പം ഉണ്ടാകും. പരസ്പര വിശ്വാസമാണ് വലുത്. ആ വിശ്വാസം ഇന്നത്തെ ലോകത്ത് ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.
പ്രണയം നഷ്ടപ്പെടുകയൊക്കെ ചെയ്യുമ്പോൾ ഡിപ്രഷൻവരുന്നവരൊക്കെ ഉറക്കം, വെള്ളമടി, ഡ്രഗ്സ് എന്നിവയൊക്കെ തിരഞ്ഞെടുത്തേക്കും. അത് ശരിയല്ലെന്ന് അവർ തിരിച്ചറിഞ്ഞ് വീണ്ടും ജീവിതത്തിലേക്ക് വരാൻ തോന്നും. അങ്ങനെയുള്ളവരൊക്കെ ശരീരം മെയിന്റെയിൻ ചെയ്യാൻ ജിമ്മില്‍ എത്തും. കുട്ടികളൊക്കെ ഡ്രഗ്സ് എടുക്കുന്ന ശീലം കൂടിവരുന്നുണ്ട്. അവരെ അതില്‍ നിന്നും വഴി തിരിച്ചുവിടാൻ ജിമ്മില്‍ ചേർക്കുന്നത് നല്ലതാണ്’, എന്ന് താരം പറഞ്ഞു.