play-sharp-fill
മുതുകുളം പാണ്ഡവർകാവ് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു;  കൽവിളക്ക് കുത്തിയിളക്കി; വാഹനങ്ങൾക്ക് നേരെ ആക്രമണം;  ഹരിപ്പാട് അപ്പുവിനെ എലിഫന്റ് സ്‌ക്വാഡിന്റെ സഹായത്തോടെ മണിക്കൂറുകളുടെ പ്രയത്നത്തിന് ശേഷം തളച്ചു

മുതുകുളം പാണ്ഡവർകാവ് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; കൽവിളക്ക് കുത്തിയിളക്കി; വാഹനങ്ങൾക്ക് നേരെ ആക്രമണം; ഹരിപ്പാട് അപ്പുവിനെ എലിഫന്റ് സ്‌ക്വാഡിന്റെ സഹായത്തോടെ മണിക്കൂറുകളുടെ പ്രയത്നത്തിന് ശേഷം തളച്ചു

സ്വന്തം ലേഖകൻ

ഹരിപ്പാട്: മുതുകുളം പാണ്ഡവർകാവ് ക്ഷേത്രോത്സവത്തിനിടെ ഹരിപ്പാട് അപ്പു എന്ന ആന ഇടഞ്ഞു. കാടാശ്ശേരി മുന്നില എൻ എസ് എസ് എസ് കരയോഗം വകയായി നടത്തിയ എട്ടാം ഉത്സവത്തിന്റെ ഏഴുന്നള്ളത്തിന് ശേഷം രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുവെച്ച് ഇടഞ്ഞ ആന അവിടെ ഉണ്ടായിരുന്ന കണ്ഠകർണ്ണന്റെ കൽവിളക്ക് കുത്തിയിളക്കി. തുടർന്ന് ക്ഷേത്ര കോമ്പൗണ്ടിൽ കൂടി ഓടി കിഴക്കേ ഗോപുരവാതിലിൽ കൂടി ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു. തിരുവനന്തപുരം ദൃശ്യവേദിയുടെ നാടൻ പാട്ടുസംഘത്തിന്റെ വാഹനത്തിന് കേടുപാട് വരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും പരാക്രമം തുടർന്നുകൊണ്ടിരുന്ന ആനയെ ഒടുവില്‍ എലിഫന്റ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പാപ്പാന്മാർ സമീപത്തെ പുരയിടത്തിൽ തളച്ചത്.

കഴിഞ്ഞ ദിവസം വാടാനപ്പള്ളി ഏഴാം കല്ലിൽ ഉത്സവത്തിന് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ട് കിലോമീറ്ററോളമാണ് ഭയന്നോടിയത്. ഏഴാം കല്ല് പനക്കപറമ്പിൽ കുടുംബ ക്ഷേത്രോത്സവത്തിന് എത്തിച്ച മുള്ളത്ത് ഗണപതി എന്ന ആനയാണ് ഭയന്നോടിയത്. പാപ്പാന്മാർ വെള്ളം കൊടുക്കുമ്പോഴായിരുന്നു ആന ഭയന്ന് ഓടിയത്.

ഓട്ടത്തിനിടെ ആന മതിൽ തകർത്തു. രാവിലെ അഞ്ചേമുക്കാലോടെ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചത്.