കോട്ടയം ജില്ലയിൽ ഇടതു സർക്കാർ രണ്ടാം വാർഷിക ആചരണ പൊതുയോഗങ്ങൾ നാളെ മുതൽ; സർക്കാരിൻ്റെ വികസന,സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കും

കോട്ടയം ജില്ലയിൽ ഇടതു സർക്കാർ രണ്ടാം വാർഷിക ആചരണ പൊതുയോഗങ്ങൾ നാളെ മുതൽ; സർക്കാരിൻ്റെ വികസന,സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കും

സ്വന്തം ലേഖിക

കോട്ടയം: ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മതേതര രാഷ്ട്രീയവും, സമാനതകൾ ഇല്ലാത്ത കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ വികസന കാര്യങ്ങളും, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും വിശദീകരിക്കാൻ നാളെ കോട്ടയത്തും പുതുപ്പള്ളിയിലും ആറാം തീയതി ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലും എട്ടാം തീയതി പാലായിലും ഏറ്റുമാനൂരിലും ഒമ്പതിന് കടുത്തുരുത്തിയിലും വൈക്കത്തും നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു.

കോട്ടയത്തും ഏറ്റുമാനൂരിലും മന്ത്രി വി എൻ വാസവനും പൂഞ്ഞാറിലും പുതുപ്പള്ളിയിലും മന്ത്രി റോഷി അഗസ്റ്റിനും പാലായിൽ ജോസ് കെ മാണി എംപിയും കടുത്തുരുത്തിയിൽ പിസി ചാക്കോയും വൈക്കത്ത് പി സന്തോഷ് കുമാർ എംപിയും കാഞ്ഞിരപ്പള്ളിയിൽ മുല്ലക്കര രത്നാകരൻ എംഎൽഎയും ഇടതുപക്ഷ വിശദീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്തുത യോഗങ്ങളിൽ എ വി റസൽ, വിബി ബിനു, സ്റ്റീഫൻ ജോർജ്, പ്രൊഫ.ലോപ്പസ് മാത്യു, ഗവ.ചീഫ് ഡോ. എൻ ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സി കെ ആശ എംഎൽഎ, ബെന്നി മൈലാടൂർ എം.ടി കുര്യൻ, സണ്ണി തോമസ്, പി ഒ വർക്കി, സി കെ ശശിധരൻ, മാത്യൂസ് ജോർജ്, സാജൻ ആലക്കുളം, ബിനോയ് ജോസഫ്, ജിയാഷ് കരീം,അഡ്വ. ബോബൻ തെക്കയിൽ, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ആർ.രഘുനാഥ്, സി ജെ ജോസഫ്, അഡ്വ. സന്തോഷ് കുമാർ, രാജീവ് നെല്ലിക്കുന്നേൽ, തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.