
സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥ ജീവിതത്തിലും വിവാഹിതയാകുന്നു
സ്വന്തം ലേഖകൻ
കൊച്ചി : സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥി ജീവിതത്തിലും വിവാഹിതയാകുന്നു. ലച്ചു എന്ന ജൂഹി റുസ്താഗി ഇപ്പോൾ ജീവിതത്തിലും വിവാഹമണ്ഡപത്തിൽ കയറാനുള്ള തിരക്കിലാണ്. ഡോ: റോവിൻ ജോർജാണ് ജൂഹിയുടെ വരൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഇക്കഴിഞ്ഞ ദിവസം ഉപ്പും മുളകിന്റെ സംവിധായകൻ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ പൂജാ വേളയിലാണ് ജൂഹിയും വരനും ഒന്നിച്ചെത്തിയത്. ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ വിവാഹത്തിന് ശേഷം വന്ന എപ്പിസോഡുകളിൽ ജൂഹി ഇല്ലായിരുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപ്രിയ പരമ്പരയിലെ ലച്ചു എവിടെ എന്ന ചോദ്യവും ചർച്ചയും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുമ്‌ബോഴാണ് പൊതു ചടങ്ങിൽ തന്നെ ഭാവി വരനുമൊത്ത് ജൂഹി പ്രത്യക്ഷപ്പെടുന്നത്.
Third Eye News Live
0
Tags :