ഉപ്പും മുളകും താരം ലച്ചുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ: സൈബർ സെൽ അന്വേഷണം ആരംഭിച്ചു; സംസ്ഥാനത്തെ ആയിരത്തോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ; വ്യാജ വീഡിയോ സന്ദേശത്തിനു പുറകിലുള്ളവരിലേയ്ക്ക് അന്വേഷണം എത്തുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ഫ്‌ളവേഴ്‌സ് ടിവി താരം ലച്ചു എന്ന ജൂഹി രസ്‌തോഗിയുടെ പേരിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. ലച്ചു നൽകിയ സ്‌ക്രീൻ ഷോട്ടുകളിലെ കമന്റുകൾ ഇട്ട ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ സംസ്ഥാനത്തെ ആയിരത്തോളം വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ഈ വീഡിയോ പ്രചരിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ സൈബർ സെൽ ഈ ഗ്രൂപ്പുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ സംഭവത്തിൽ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

രണ്ടു ദിവസം മുൻപാണ് ഫെയ്‌സ്ബുക്കിലും, വാട്‌സ്ആപ്പിലും ലച്ചു എന്ന ജൂഹി രസ്‌തോഗിയുടെതെന്ന പേരിൽ അശ്ലീല വീഡിയോ സന്ദേശം പ്രചരിച്ചത്. ഫെയ്‌സ്ബുക്കിലെ അശ്ലീല ഞരമ്പു രോഗി ഗ്രൂപ്പുകളിലും, വാട്‌സ്ആപ്പിലെ അശ്ലീല വീഡിയോ ഷെയറിംങ് ഗ്രൂപ്പുകളിലും ഈ വീഡിയോ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടി ജൂഹി തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർക്കു പരാതി നൽകുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു സൈബർ സെൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. കൊച്ചിയിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് നടിയുടേത് എന്ന സൂചന നൽകുന്ന അശ്ലീല വീഡിയോകൾ പ്രചരിച്ചതെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. ഈ നമ്പർ പൊലീസ് നിരീക്ഷണത്തിൽ വച്ചിട്ടുണ്ട്. ഇയാളെ കേസുമായി ബന്ധിപ്പിക്കുന്ന കൃത്യമായ തെളിവുകൾക്കായി പൊലീസ് കാത്തിരിക്കുകയാണ്. ഇയാൾക്കെതിരെ നിലവിൽ പൊലീസ് കേസെടുത്തിട്ടുമില്ല. രണ്ടു ദിവസത്തിനുള്ളിൽ സംഭവത്തിൽ അറസ്റ്റുണ്ടാകുമെന്നു സംസ്ഥാന പൊലീസിലെ സൈബർ സെല്ലുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

ഉപ്പും മുളകും പരമ്പരയിലെ ലച്ചു എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുന്ന ജൂഹി മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ ഫെയ്‌സ്ബുക്കിൽ അടക്കം വൻ പിൻതുണയാണ് ജൂഹിയ്ക്കു ഇപ്പോൾ ലഭിക്കുന്നത്. ഈ പിൻതുണ ഇവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കമന്റുകളായും എത്തുന്നുണ്ട്. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ട്വിറ്ററിലും ടിക്ക് ടോക്കിലും സജീവമാണ് ജൂഹി.

നേരത്തെ അശ്ലീല വീഡിയോ വീഡിയോ പ്രചരിച്ചതിനെ തുടർന്നു ഉപ്പും മുളകിൽ അമ്മ വേഷം ചെയ്തിരുന്ന നടിയെ പുറത്താക്കിയിരുന്നു. ഇതിനു ശേഷമാണ് സീരിയൽ അവസാനിക്കുകയാണ് എന്ന പ്രതീതി വന്നത്. തുടർന്ന് ജൂഹി സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. ഇതേ തുടർന്നാണ് ഇവരുടെ വിവാഹം ആഘോഷമായി നടത്തി സീരിയൽ അവസാനിപ്പിക്കുന്ന സ്ഥിതിയുണ്ടായത്.

ഉപ്പും മുളകും നായിക ലച്ചുവിന്റേത് എന്ന പേരിൽ അശ്ലീല വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു: സൈബർ സെല്ലിനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നൽകി ലച്ചു; പിൻതുണയുമായി ഫെയ്‌സ്ബുക്കിൽ ആരാധകർ..!

https://thirdeyenewslive.com/lachu-actress-fake-news/