ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി ആൾമാറാട്ടം; ഇതരസംസ്ഥാനക്കാര്‍ പരീക്ഷയെഴുതിയത് ‘മലയാളത്തില്‍; പരീക്ഷ ഇനി മുതൽ ആർടിഒ ഓഫിസുകളിൽ

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി ആൾമാറാട്ടം; ഇതരസംസ്ഥാനക്കാര്‍ പരീക്ഷയെഴുതിയത് ‘മലയാളത്തില്‍; പരീക്ഷ ഇനി മുതൽ ആർടിഒ ഓഫിസുകളിൽ

Spread the love

തിരുവനന്തപുരം ∙ ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി ആൾമാറാട്ടം നടത്തി വിജയിപ്പിക്കുന്ന അട്ടിമറി കണ്ടെത്തിയ സാഹചര്യത്തിൽ ലേണേഴ്സ് പരീക്ഷ ഇനി മുതൽ ആർടിഒ, സബ് ആർടി ഓഫിസുകളിലെത്തി ഓൺലൈനിൽ എഴുതാൻ നിർദേശം. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 22 മുതൽ ഇത്തരത്തിലായിരിക്കും പരീക്ഷ.

അപേക്ഷകർ അതത് ആർടിഒ, സബ് ആർടി ഓഫിസുകളിൽ ഓൺലൈനായി തീയതിയും സമയവും ബുക്ക് ചെയ്ത് നേരിട്ടെത്തി പരീക്ഷയിൽ പങ്കെടുക്കാനാണ് നിർദേശം. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ലേണേഴ്സ് ടെസ്റ്റിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ലെന്നതിനാലാണു പുതിയ രീതിയെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് അറിയിച്ചു.

ഇതര സംസ്ഥാനക്കാരും മലയാളത്തില്‍ പരീക്ഷയെഴുതി വിജയിക്കുന്ന അട്ടിമറി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷകനിൽ നിന്ന് 3000 മുതൽ 5000 രൂപവരെ വാങ്ങി പരീക്ഷയെഴുതിയത് ഡ്രൈവിങ് സ്കൂളുകാരും ഏജന്റുമാരുമാണെന്നും കണ്ടെത്തിയിരുന്നു.