video
play-sharp-fill

ജനസാഗരത്തെ സാക്ഷിയാക്കി അഡ്വ.കെ അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു

ജനസാഗരത്തെ സാക്ഷിയാക്കി അഡ്വ.കെ അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മുതിർന്ന നേതാക്കളുടെ അനുഗ്രാഹാശിസ്സകളോടെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. സി.പി.ഐ.എം പ്രവർത്തകരും അനുഭാവികളുമടക്കം വൻ ജനാവലിയുടെ അകമ്പടിയോടെയുള്ള പ്രകടനത്തിന് ശേഷമാണ് പുഞ്ച സ്പെഷ്യൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ വേണുഗോപാൽ മുൻപാകെ പത്രിക സമർപ്പിച്ചത്.

സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ, ഏറ്റുമാനൂർ എം.എൽ.എ സുരേഷ് കുറുപ്പ്, കോട്ടയം എംപി തോമസ് ചാഴിക്കാടൻ .പി.ഐ.എം ജില്ലാ സെക്രട്ടറി എ.വി റസ്സൽ, സി.പി.ഐ.എം കോട്ടയം ഏരിയാ സെക്രട്ടറി ബി.ശശികുമാർ, ജില്ലാ കമ്മറ്റിയംഗം എം.കെ പ്രഭാകരൻ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡൻറ് റ്റി.ആർ രഘുനാഥൻ, പി.കെ ആനന്ദക്കുട്ടൻ, ബാബു കപ്പക്കാല തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group