ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു: ബോർഡുകൾ തകർത്തത് രാത്രിയുടെ മറവിൽ; ചെങ്ങളത്തെ ബോർഡുകൾ തോട്ടിലെറിഞ്ഞതിൽ പരാതിയുമായി യു.ഡി.എഫ് പ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

തിരുവാർപ്പ്: ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ തോട്ടിലെറിഞ്ഞതായി പരാതി. ചെങ്ങളം കൊച്ചു വീട്ടിൽ കടവ് പാലത്തിനു സമീപത്തു സ്ഥാപിച്ചിരുന്ന ബോർഡുകളാണ് ഒരു വിഭാഗം തോട്ടിലെറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

ചെങ്ങളം കൊച്ചു വീട്ടിൽ കടവ് പാലത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് ഒരു സംഘം രാത്രിയിൽ എത്തി തോട്ടിൽ തള്ളിയത്. ചെങ്ങളം പ്രദേശത്ത് യു.ഡി.എഫിന്റെ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചെങ്ങളം കൊച്ചു കടവിൽ ഫ്‌ളക്‌സ് ബോർഡ് തന്നെ തോട്ടിൽ തള്ളിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചുകടവ് പാലത്ത് തോട്ടിൽ തള്ളിയ ഫ്‌ളക്‌സ് ബോർഡുകൾ യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകർ ചേർന്നു പുറത്തെടുത്തു. തുടർന്നു, ഇവ പാലത്തിൽ തന്നെ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപകമായി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും നശിപ്പിക്കുന്നതിനു പിന്നിൽ എൽ.ഡി.എഫ് സി.പി.എം പ്രവർത്തകരാണെന്നു കോൺഗ്രസ് ആരോപിച്ചു.