play-sharp-fill
സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് വിനു ജോൺ മതിയായ സമയം നൽകാതെ ആക്രമിക്കുന്നു ; ഏഷ്യാനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ ജി സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്ക്ക് പോയത് ; ഏഷ്യനെറ്റിനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.വി ജയരാജൻ

സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് വിനു ജോൺ മതിയായ സമയം നൽകാതെ ആക്രമിക്കുന്നു ; ഏഷ്യാനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ ജി സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്ക്ക് പോയത് ; ഏഷ്യനെറ്റിനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് എം.വി ജയരാജൻ

സ്വന്തം ലേഖകൻ

കണ്ണൂർ: സിപിഎമ്മുകാരെ ചർച്ചയ്ക്ക് വിളിച്ച് മതിയായ സമയം നൽകാതെ ആക്രമിക്കുന്നു. ഏഷ്യനെറ്റ് ചീഫ് എം.ജി രാധാകൃഷ്ണൻ എ.കെ സെന്ററിൽ വന്ന് മാപ്പുപറഞ്ഞിട്ടാണ് വീണ്ടും ചർച്ചയ്‌ക്കെത്തിയതെന്ന് സിപി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.

സിപിഎമ്മിനെതിരെ വ്യാജ വാർത്ത കൊടുക്കുന്ന ഏഷ്യാനെറ്റിനു പിന്നിൽ പ്രവർത്തിക്കുന്നത് ചില ദുഷ്ട ചിന്താഗതിക്കാരാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽ വ്യാജ വാർത്ത നിർമ്മിതിക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഷ്യാനെറ്റ് ബ്യൂറോയ്ക്കു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൻസുർ വധം ഏറെ ദൗർഭാഗ്യകരമാണ്. എന്നാൽ അതിന് പിന്നാലെ വ്യാജവാർത്തകൾ ചമയ്ക്കുക മാത്രമാണ് ഏഷ്യാനെറ്റും മറ്റ് ഒരു വിഭാഗം മാധ്യമങ്ങളും ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. മൻസുർ വധക്കേസിൽ പ്രതി ചേർത്തിട്ടുള്ള ശ്രീരാഗ് മരിച്ച നിലയിലെന്നായിരുന്നു ഏഷ്യാനെറ്റിൽ വാർത്ത വന്നത്.

ഇതു വായിച്ച് ഞാനടക്കമുള്ളവർ ഞെട്ടിപ്പോയി. വാട്‌സ് ആപ്പിലുടെ ഒരു സുഹൃത്ത് അയച്ചു തന്നപ്പോഴാണ് ഈക്കാര്യം അറിയുന്നത്.ഈ വിഷയം ചോദിച്ചപ്പോൾ ഞങ്ങൾ തെറ്റുതിരുത്തിയെന്നാണ് ഏഷ്യാനെറ്റ് ലേഖകന്റെ മറുപടി.

നേരത്തെ ചാനൽ ചർച്ചയ്ക്കിടെ സി.പിഎമ്മിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പരാമർശങ്ങൾ വിനു വി ജോൺ നടത്തിയതിന് സിപിഎം ഏഷ്യാനെറ്റ് ചാനൽ ചർച്ച ബഹിഷ്‌കരിച്ചതാണ്.

എന്നാൽ എ.കെ.ജി സെന്ററിൽ വന്ന് പറഞ്ഞതിന് പിന്നാലെയാണ് പാർട്ടി നേതാക്കൾ വീണ്ടും ചർച്ചയിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.