play-sharp-fill
തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം; ഇരുപതിൽ 13ലും വിജയം

തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം; ഇരുപതിൽ 13ലും വിജയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. 20ൽ 13 സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചപ്പോൾ യുഡിഎഫ് ആറിടങ്ങളിൽ ജയം കണ്ടു.


എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഗീത ശശികുമാർ 28 ഭൂരിപക്ഷ വോട്ടോടെ ലിറ്റി ബാബു( കോൺഗ്രസ് )വിനെ പരാജയപ്പെടുത്തി. മഴുവന്നൂരിലെ ചീനിക്കുഴയിൽ കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് അംഗം എൻടി ജോർജ് അപകടത്തിൽ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരെഞ്ഞെടുപ്പ്. ജോർജിന്റെ മകൻ ബേസിൽ ജോർജാണ് വിജയിച്ചത്.
കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും എൽഡിഎഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ എൽഡിഎഫ് അട്ടിമറി ജയം നേടി. നിലവിൽ യുഡിഎഫിന്റെ സീറ്റായ കൊളച്ചേരി സീറ്റ് എൽഡിഎഫ് 35 വോട്ടിനാണ് വിജയിച്ചത്. സിപിഎം മയ്യിൽ ഏരിയാകമ്മറ്റി അംഗം കെ.അനിൽ കുമാറാണ് വിജയിച്ചത്.തലശേരി നഗരസഭ ആറാം വാർഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. സിപിഐഎം സ്ഥാനാർഥി കെഎൻ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളംങ്കാവ് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ രാമകൃഷ്ണൻ 213 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ഷേർളി കൃഷ്ണൻ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.കൊല്ലം ജില്ലയിൽ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാർഡിലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ശശീന്ദ്രൻ പിള്ള വിജയിച്ചു. കോൺഗ്രസിൽ നിന്ന് വാർഡ് പിടിച്ചെടുക്കുകയായിരുന്നു.ഭരണിക്കാവ് ടൗണിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ഗോപാലകൃഷ്ണൻ വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റിൽ സിഎസ് അനുജകുമാരിക്ക് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. തൃശൂർ കൈപമംഗലം ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കോഴിക്കോട് ആയഞ്ചേരിയിലെ പൊയിൽപാറ വാർഡിൽ സിപിഐഎമ്മിലെ സുനിത മലയിൽ വിജയിച്ചു. 226 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫിലെ ഉഷ നാലുപുരയ്ക്കലിനെയാണ് തോൽപ്പിച്ചത്.വണ്ടൻമേട് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 20 വോട്ട് ഭൂരിപക്ഷം. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. എൽഡിഎഫ് സ്വതന്ത്രൻ അജോ വർഗിസാണ് വിജയിച്ചത്.വണ്ടിപ്പെരിയാർ പഞ്ചായത്ത് ഇഞ്ചിക്കാട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ പിസി സുഗന്ധി 154 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

നെടുങ്കണ്ടം പഞ്ചായത്ത് നെടുങ്കണ്ടം ഈസ്റ്റ് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ബിന്ദു നെടുംപാറയ്ക്കൽ വിജയിച്ചു.മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈൽ വാർഡിൽ കാഞ്ഞൻ ബാലൻ (സിപിഐഎം) വിജയിച്ചു. സിപിഐഎമ്മിലെ ഞാറ്റുതല രാജൻ മരിച്ചതിനെത്തുടന്ന് ഉപതെരഞ്ഞെടുപ്പ്. കെപി പ്രകാശൻ (കോൺഗ്രസ്) രണ്ടാമതെത്തി.കണ്ണപുരം പഞ്ചായത്ത് കയറ്റീൽ വാർഡിൽ പിവി ദാമോദരൻ (സിപിഐഎം) വിജയിച്ചു.തിരുവനന്തപുരം നന്ദിയോട് മീൻമുട്ടി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ആർ പുഷ്പൻ 106 വോട്ടിന് വിജയിച്ചു.നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈൽ വാർഡിൽ കോൺഗ്രസ് വാർഡിൽ ബിജെപി ജയിച്ചു.താനൂർ ബ്ലോക്ക് മുസ്ലിം ലീഗ് സ്ഥാനാർഥി പിവി അഷ്റഫ് വിജയിച്ചു. 63 സ്ഥാനാർത്ഥികളാണ് 20 വാർഡുകളിലായി ജനവിധി തേടിയത്.