വിക്റ്റോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്തു; വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവെച്ച് സുപ്രീംകോടതി, ഹര്‍ജികള്‍ തള്ളിയിരുന്നു; വീണ്ടും പരിഗണിക്കുന്നതിനു പിന്നാലെയാണ് സത്യപ്രതിജ്ഞ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വിക്റ്റോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്തു. മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായുള്ള വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു മദ്രാസ് ഹൈക്കോടതിയില്‍ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ നടന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി ആര്‍ ഗവായിയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. സര്‍ക്കാരിന്റെ വിവരങ്ങള്‍ മാത്രമല്ല കൊളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങള്‍ അറിയില്ല എന്ന് എങ്ങനെ പറയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹര്‍ജി അംഗീകരിച്ചാല്‍ ഇത്തരം പരാതികള്‍ വന്നുകൊണ്ടിരിക്കും. വിക്ടോറിയ ഗൗരിയെ നിലവില്‍ അഡീഷണല്‍ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്. അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരപ്പെടുത്താത്ത സംഭവങ്ങളുണ്ടെന്നും കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ട ലക്ഷ്മണചന്ദ്ര വിക്ടോറിയയെ അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നതിനെതിരെയായിരുന്നു ഹര്‍ജികള്‍.
കഴിഞ്ഞ മാസം പതിനേഴിനാണ് വിക്ടോറിയയെ ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ബിജെപി ബന്ധവും മുസ്ലീം-ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി ശുപാര്‍ശ പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് കൊളീജിയത്തിന് പരാതി നല്‍കിയത്.