play-sharp-fill
‘പിണറായി മന്ത്രിസഭ ഊര്ചുറ്റുന്ന സര്‍ക്കസ് ട്രൂപ്പായി മാറി’; നവകേരള സദസിനെ കടന്നാക്രമിച്ച്‌ ലത്തീൻ സഭ മുഖപത്രം

‘പിണറായി മന്ത്രിസഭ ഊര്ചുറ്റുന്ന സര്‍ക്കസ് ട്രൂപ്പായി മാറി’; നവകേരള സദസിനെ കടന്നാക്രമിച്ച്‌ ലത്തീൻ സഭ മുഖപത്രം

സ്വന്തം ലേഖിക 

വകേരള സദസിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും ലത്തീന്‍ കത്തോലിക്ക മുഖപത്രം ‘ജീവനാദം’. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വിട്ട് സംസ്ഥാനപര്യടനത്തിനിറങ്ങിയ പിണറായി മന്ത്രിസഭ ‘സഞ്ചരിക്കുന്ന സര്‍ക്കസ് ട്രൂപ്പായി’ മാറിയെന്നും ഇത്തരത്തില്‍ ഒരു മന്ത്രിസഭ പരിഹാസ്യമാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

”സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് ചോദിക്കുന്ന ഘട്ടത്തിലെത്തിനില്‍ക്കുമ്ബോഴാണ് 20 മന്ത്രിമാരോടൊപ്പം രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി, കേരളത്തിലെ 136 നിയോജകമണ്ഡലങ്ങളിലൂടെ ഏതാണ്ട് 1.15 കോടി രൂപ ചെലവില്‍ കാരവാന്‍ ശൈലിയില്‍ മോടിപിടിപ്പിച്ച ഭാരത് ബെന്‍സ് കോച്ചില്‍ രാജകീയ എഴുന്നള്ളത്തിനിറങ്ങിയത്”- എന്നാണ് നവകേരള യാത്രയെ ലത്തീൻ കത്തോലിക്കാ സഭയുടെ മുഖപത്രം വിശേഷിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസില്‍ നിന്ന് ക്രമസമാധാന ചുമതല ഡി വൈ എഫ് ഐ ഏറ്റെടുത്തത് ജനം കണ്ടെന്നും, പെരുമ്ബാവൂരിലെ ഷൂ ഏറില്‍ വധശ്രമത്തിന് കേസെടുത്തതും, അത് റിപ്പോര്‍ട്ട് ചെയ്ത വനിത മാധ്യമ പ്രവര്‍ത്തകയെ ഗൂഢാലോചന കേസില്‍പ്പെടുത്തിയതും, ജനകീയ പ്രശ്നം ഉന്നയിക്കാൻ ശ്രമിച്ച സഖ്യകക്ഷി എം പി യോടുള്ള സമീപനവുമടക്കം ആളുകള്‍ക്കിടയില്‍ ‘നല്ല മതിപ്പ്’ യാത്രയിലുടനീളം ഉണ്ടാക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞെന്നും ജീവനാദം വിമര്‍ശിക്കുന്നുണ്ട്.

സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പാ തിരിച്ചടവിന് ഇളവ് തേടിയ സാധാരണക്കാരന് 515 രൂപ നല്‍കി പരിഹസിച്ച മുഖ്യമന്ത്രിയും മന്ത്രിസഭയും ”പൗരപ്രമുഖര്‍”ക്കായി അഞ്ചു തരം പായസം ഉള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഓണ സദ്യ ഒരുക്കിയതിന് ചിലവായ 26.86 ലക്ഷം രൂപ നല്‍കിയത് സംസ്ഥാന ഖജനാവില്‍ നിന്നാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. നവകേരള കെട്ടുകാഴ്ച്ചയും ചോരക്കളിയും ആര്‍ക്കും അംഗീകരിക്കാനാവില്ലന്നും, ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ് സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട ജനസമ്ബര്‍ക്ക പരിപാടി ഓര്‍മ്മയുള്ള സാധാരണക്കാരൻ ഇതിനെതിരെ പ്രതികരിക്കുമെന്നും മുഖപ്രസംഗം പറയുന്നു.

പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറവായിരുന്ന 2023 കടന്നുപോകുമ്ബോള്‍, 36 ദിവസം നീണ്ടുനിന്ന നവകേരള സദസ് എന്ന പിണറായി മന്ത്രിസഭയുടെ ജനസമ്ബര്‍ക്ക യാത്ര സംസ്ഥാനം നേരിട്ട മറ്റൊരു ദുരന്തമായിമാറിയെന്നും മുഖപ്രസംഗം വിമര്‍ശിച്ചു. സി എം ആര്‍ എല്‍ മാസപ്പടി വിവാദത്തെ മുൻനിര്‍ത്തിയും മുഖ്യമന്ത്രിക്കെതിരെ ജീവനാദം മുഖപ്രസംഗം കടുത്ത ആരോപണം ഉയര്‍ത്തുന്നുണ്ട്. മാസപ്പടി വിവാദം പുറത്ത് കൊണ്ടുവന്ന മാത്യു കുഴല്‍നാടൻ എം എല്‍ എയുടെ കൈ തല്ലി ഒടിക്കാൻ നവകേരള മര്‍ദന പരമ്ബരകളുടെ കൂട്ടത്തില്‍ ശ്രമം നടന്നുവെന്നാണ് ജീവനാദത്തിന്റെ ആരോപണം.