കേരള വ്യാപാരി വ്യവസായി സമിതിയുടെ കോട്ടയം ഏരിയ സമ്മേളനം മാർച്ച് 4, 5 തിയതികളിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : കേരള വ്യാപാരി വ്യവസായി സമിതിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ഏരിയ സമ്മേളനം മാർച്ച് 4, 5 തിയതികളിൽ സുവർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളനം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജു. ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ റ്റി സൈമൺ അധ്യക്ഷനാകും.

കെ എസ് വി വി എസ് ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ ബി ശശികുമാർ മുതിർന്ന വ്യാപാരികളെ ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ എസ് വി വി എസ് ഏരിയ സെക്രട്ടറി പി.എ അബ്ദുൽ സലീം,ഏരിയ ട്രഷറർ പി.കെ. സജീവ്, ജില്ലാ സെക്രട്ടറി ജോജി ജോസഫ്,
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ ഇർഷാദ്, പത്മ സദാശിവൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.കെ സുഗതൻ,
ജില്ലാ കമ്മിറ്റിയംഗം നാസർ ചാത്തൻകോട്മാലി,
ജില്ലാ കമ്മിറ്റിയംഗം കെ വി സെബാസ്റ്റ്യൻ,
ചിക്കൻ വ്യാപാരസമിതി ജില്ലാ സെക്രട്ടറി അബ്ദുൽ സത്താർ, കെ എസ് എം പി വി എസ് ജില്ലാ സെക്രട്ടറി അഖിലേഷ് കെ.കെ,
കെ പി എൽ ഒ എഫ് ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാത്യു, ബി പി ഒ എസ് ഏരിയ സെക്രട്ടറി ജയ്മോൾ പി. ജയിംസ് തുടങ്ങിയവർ പങ്കെടുക്കും.

കെ എസ് വി വി എസ് ഏരിയ ജോ. സെക്രട്ടറി രാജേഷ് കെ മേനോൻ സ്വാഗതവും,
ടൗൺ യൂണിറ്റ് സെക്രട്ടറി അബ്ദുൽ ഖാദർ നന്ദിയും പറയും .

കോട്ടയം ഏരിയ സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര ജാഥ മാർച്ച് നാലിന് വൈകുന്നേരം 4 മണിക്ക് കോടിമത സസ്യമാർക്കറ്റ് പരിസരത്തു നിന്നും ആരംഭിക്കും. സംഘാടകസമിതി രക്ഷാധികാരി സി.എൻ സത്യനേശൻ ജാഥ ഉദ്ഘാടനം ചെയ്യും.