
ഹേ മനുഷ്യാ നീ ഇത്ര ക്രൂരനോ? തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് യുവാവ്; നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തി സംഭവം ക്യാമറയിൽ പകർത്തി ; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
ദില്ലി: ദില്ലിയിലെ ഹരിഹർനഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് യുവാവ്. പാർക്കിൽവെച്ചാണ് യുവാവ് തെരുവ് നായയെ ബലാത്സംഗം ചെയ്തത്.
നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. പരാതിയുമായി ഇയാൾ പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് തയ്യാറായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തു.
സാമൂഹ്യമാധ്യമങ്ങളിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ വിമർശനമുയർന്നു. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രംഗത്തെത്തി.
എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പൊലീസ് അറിയിച്ചു.