video
play-sharp-fill
പ്രതി – എലി, കുറ്റം – തൊണ്ടിമുതൽ കരണ്ടു ….!  തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പകുതിയും കാണാനില്ല;  എലി കരണ്ടെന്ന് പ്രോസിക്യൂഷൻ..!

പ്രതി – എലി, കുറ്റം – തൊണ്ടിമുതൽ കരണ്ടു ….! തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പകുതിയും കാണാനില്ല; എലി കരണ്ടെന്ന് പ്രോസിക്യൂഷൻ..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കരണ്ടു.

തൊണ്ടിമുതൽ കേസ് നടപടികൾക്കായി എടുത്തപ്പോഴാണ് ഇതിൽ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷൻ മജിസ്ട്രേറ്റ്  കോടതിയെ അറിയിക്കുകയായിരുന്നു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ കന്റോൺമെന്റ് പൊലിസ് അറസ്റ്റ് ചെയ്ത സാബു എന്നയാളുടെ കേസിലെ നിർണായക തൊണ്ടിമുതലായിരുന്നു ഇത്.

125 ഗ്രാം കഞ്ചാവുമായാണ് സാബുവിനെ അന്ന് പോലീസ് പിടികൂടിയത്. കേസിന്റെ വിചാരണ ഘട്ടത്തിൽ തൊണ്ടിമുതൽ പുറത്തെടുത്തപ്പോഴാണ് പകുതിയും കാണാനില്ലെന്ന് മനസ്സിലായത്. ഇതോടെയാണ് കുറ്റം എലിയുടെ മേലെ എത്തിയത്.