
വടവാതൂർ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ചർച്ച; കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയ പൊതുപ്രവർത്തകനെ പിടിച്ചുതള്ളിയതായി പരാതി; തള്ളിയത് കളക്ടറുടെ ഗവൺമാനും മറ്റൊരു ജീവനക്കാരനും ചേർന്ന്
സ്വന്തം ലേഖകൻ
കോട്ടയം : വടവാതൂർ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുന്നതിനായി അനുവാദം ചോദിക്കാനെത്തിയ പൊതുപ്രവർത്തകനെ പിടിച്ചുതള്ളിയതായി പരാതി. കളക്ടറുടെ ഗണ്മാനും, മറ്റൊരു ജീവനക്കാരനും ചേർന്നാണ് മുതിർന്ന പൊതുപ്രവർത്തകനായ കെ .എസ്. പത്മകുമാറിനെ പിടിച്ചു തള്ളിയത്.
ബലപ്രയോഗം നടത്തി കളക്ടറുടെ മുറിയിൽ നിന്നും ഇറക്കി വിട്ടത് പൗരാവകാശ ലംഘനവും മനുഷ്യാവകാശ ലംഘനവും അന്യായമായി കയ്യേറ്റം ചെയ്യാനുള്ള ശ്രമവുമാണ്. അക്രമം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്മകുമാർ ജില്ലാ കളക്ടറിനു പരാതി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ പൂർണ്ണരൂപം ഇങ്ങനെ
ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർ മുൻപാകെ കെ .എസ്. പത്മകുമാർ (ഫോൺ 94471 71458) സമർപ്പിക്കുന്ന പരാതി . ഇന്നേ ദിവസം (15.03.2023) ൽ ഉച്ചകഴിഞ്ഞു 3 മണിക്ക് അങ്ങയുടെ ഓഫീസിൽ ചേർന്ന വടവാതൂർ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കുന്നതിന് പൊതു പ്രവർത്തകൻ എന്ന നിലയിൽ പങ്ക എനിക്ക് അനുവാദം തരണം എന്ന് ആവശ്യപ്പെടുന്നതിന് വേണ്ടി അങ്ങയുടെ ഓഫിസിലേക്കു കയറാൻ തുടങ്ങിയ എന്നെ അങ്ങയുടെ ഗൺ മാനും കണ്ടാലറിയാവുന്ന ദൃഢ ഗാത്രനായ മറ്റൊരു ജീവനക്കാരനും കൂടി ബലം പ്രയോഗിച്ചു വാതിലിനു പുറത്തേക്കു തള്ളി ഇറക്കുകയുണ്ടായി. ഞാൻ 62 വയസായ ഒരു മുതിർന്ന പൗരനാണ്. കോട്ടയത്തെ മാലിന്യ സംസ്കരണത്തിൽ എന്‍റെ അഭിപ്രായം കൂടി പറയുന്നതിനാണ് കോട്ടയം നഗരത്തിലെ 14 ആം വാർഡിൽ താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ പ്രസ്തുത യോഗത്തിൽ പങ്കെടുക്കുന്നതിന് അങ്ങയുടെ അനുവാദം ചോദിയ്ക്കാൻ അങ്ങയുടെ മുറിയിലേക്ക് കയറാൻ വന്നത്. എനിക്കെതിരെ ബലപ്രയോഗം നടത്തി അങ്ങയുടെ മുറിയിൽ നിന്നും ഇറക്കി വിട്ടത് പൗരാവകാശ ലംഘനവും മനുഷ്യാവകാശ ലംഘനവും അന്യായമായി എന്നെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും ആണ്. ആകയാൽ ടി ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ ശിക്ഷണ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു. വിശ്വസ്തതയോടെ
കെ. എസ് . പത്മകുമാർ