Spread the love

 

തൃശൂർ: ചികിത്സ പിഴവിനെ തുടർന്ന് ഒരു വയസ്സുകാരൻ മരിച്ചതായി പരാതി. തൃശൂർ നടത്തറ സ്വദേശി ദ്രിയാസ് (1) ആണ് മരിച്ചത്. പനി ബാധിച്ചെത്തിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിന് കാരണമെന്ന് കുടുംബത്തിന്റെ ആരോപണം.

video
play-sharp-fill

 

ഡോക്ടർക്ക് പകരം ചികിത്സ നൽകിയത് നേഴ്സ് ആണെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെ കുടുംബം ഒല്ലൂർ പോലീസിൽ പരാതി നൽകി.

 

വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒമ്പത് മണിയായിട്ടും കുട്ടിക്ക് ചികിത്സ നൽകിയിരുന്നില്ല. ആരോ​ഗ്യസ്ഥിതി വഷളായതോടെ കുട്ടിയെ തൃശൂരിലെ മിഷൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group