play-sharp-fill
ലാസ്‌റ്റ് ഗ്രേഡ്‌, എല്‍.ഡി.ക്ലര്‍ക്ക്‌ റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകുന്നത്‌ ഉദ്യോഗാര്‍ഥികളെ വലയ്‌ക്കുന്നു; പി.എസ്‌.സി.യുടെ കരുണകാത്ത് ഉദ്യോഗാര്‍ഥികള്‍

ലാസ്‌റ്റ് ഗ്രേഡ്‌, എല്‍.ഡി.ക്ലര്‍ക്ക്‌ റാങ്ക്‌ ലിസ്‌റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകുന്നത്‌ ഉദ്യോഗാര്‍ഥികളെ വലയ്‌ക്കുന്നു; പി.എസ്‌.സി.യുടെ കരുണകാത്ത് ഉദ്യോഗാര്‍ഥികള്‍


സ്വന്തം ലേഖിക

കോഴിക്കോട്‌: എല്‍.ഡി. ക്ലര്‍ക്ക്‌, ലാസ്‌റ്റ്‌ ഗ്രേഡ്‌ സര്‍വന്റ്‌സ്‌ തസ്‌തികകളുടെ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കാന്‍ വൈകുന്നത്‌ ഉദ്യോഗാര്‍ഥികളെ വലയ്‌ക്കുന്നു.ഒരേ യോഗ്യത ആവശ്യമുള്ള രണ്ടു തസ്‌തികയ്‌ക്കും ഒരുമിച്ച്‌ പരീക്ഷ നടത്തിയതുതന്നെ ചുരുങ്ങിയ സമയത്തിനകം റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ലാസ്‌റ്റ്‌ ഗ്രേഡ്‌, എല്‍.ഡി.ക്ലര്‍ക്ക്‌ സാധ്യതാ പട്ടിക മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.


2019ല്‍ വിജ്‌ഞാപനമിറങ്ങി 2021 ഫെബ്രവരി, മാര്‍ച്ച്‌ മാസങ്ങളിലായി പത്താം ക്ലാസ്‌ തലത്തില്‍ പൊതു പ്രാഥമിക പരീക്ഷ നടത്തി. 16 ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നാല്‌ ഘട്ടങ്ങളിലായി പരീക്ഷയെഴുതി. 2021 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു മുഖ്യപരീക്ഷ.
2021 ല്‍ തന്നെ നടന്ന പ്‌ളസ്‌ടു തല പ്രാഥമിക പരീക്ഷ, ഡിഗ്രി തല പ്രാഥമിക പരീക്ഷ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍തന്നെ എഴുതിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ പത്താം ക്ലാസ്‌ മുഖ്യപരീക്ഷയില്‍തന്നെ ഒരേ ഉദ്യോഗാര്‍ഥി ഒന്നിലധികം റാങ്ക്‌ ലിസ്‌റ്റുകളില്‍ ഇടം പിടിക്കാനുള്ള സാധ്യതയും ഏറെയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ ആകര്‍ഷകമായ തസ്‌തികയിലേക്ക്‌ ഉദ്യോഗാര്‍ത്ഥികള്‍ മാറുന്നതോടെ മറ്റ്‌ റാങ്ക്‌ ലിസ്‌റ്റുകളില്‍ ജോലിയില്‍
പ്രവേശിക്കാതിരിക്കുന്നവരുടെ എണ്ണവും കൂടാനുള്ള സാധ്യതയുണ്ട്‌. ഈ സാഹച്യരത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി റാങ്ക്‌ ലിസ്‌റ്റ്‌ പ്രസീദ്ധീകരിക്കണമെന്നാണ്‌ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. പത്താംതരം മുഖ്യപരീക്ഷാ ഗണത്തില്‍ ഉള്‍പ്പെടുന്നവയില്‍ ഏറ്റവും താഴ്‌ന്ന തസ്‌തികയായ എല്‍.ജി.എസിന്റെ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടവരും മറ്റ്‌ തസ്‌തികകളില്‍ ജോലി ലഭിക്കുന്ന പക്ഷം മാറാനുള്ള സാധ്യതയും ഏറെയാണ്‌. ഇതുംകൂടി പരിഗണിച്ചുവേണം റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കാനെന്നാണ്‌ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

പത്താം ക്ലാസ്‌ മുഖ്യപരീക്ഷയുടെ റാങ്ക്‌ ലിസ്‌റ്റ്‌ കാലാവധി തീരുന്നതിന്‌ മുമ്ബ്‌ ഫലം വരാനിടയുള്ള പ്‌ളസ്‌ ടു ഡിഗ്രി ലെവല്‍ മുഖ്യപരീക്ഷകള്‍ അടക്കമുള്ളവയിലൂടെ രൂപപ്പെടുന്ന തസ്‌തികകളിലേക്കും പത്താംതരം മുഖ്യപരീക്ഷയുടെ റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുന്നവര്‍ മാറിപോകാനുള്ള സാധ്യതയും മുന്‍കൂട്ടികാണണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചുണ്ടിക്കാട്ടുന്നു. വിവിധ വകുപ്പിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണ്‌.

അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരുടെ കൃത്യമായ പട്ടിക സമയപരിധിയ്‌ക്കുള്ളില്‍ ലഭ്യമായാല്‍ മാത്രമേ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഗുണകരമാവുകയുള്ളൂ. റാങ്ക്‌ ലിസ്‌റ്റ്‌ വൈകുമ്ബോഴും ആവശ്യത്തിന്‌ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി അവസരം നഷ്‌ടമാകാതിരിക്കാനുള്ള ഇടപെടല്‍ പി.എസ്‌.സി.യുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.