video
play-sharp-fill

ലഷ്‌കർ തീവ്രവാദികൾ തമിഴ്‌നാട്ടിൽ ; കേരളത്തിൽ കനത്ത ജാഗ്രതാ നിർദേശം

ലഷ്‌കർ തീവ്രവാദികൾ തമിഴ്‌നാട്ടിൽ ; കേരളത്തിൽ കനത്ത ജാഗ്രതാ നിർദേശം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മലയാളി ഉൾപ്പെടെയുള്ള ആറംഗ ലഷ്‌കർ ഭീകര സംഘം തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയതോടെ കേരളത്തിലും ജാഗ്രതാ നിർദേശം നൽകി. ഇതുസംബന്ധിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റു സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കർശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയമ്പത്തൂരിലും ചെന്നൈയിലും ജാഗ്രതാ നിർദേശം നൽകിയതായി ചെന്നൈ പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സംഘത്തിലെ മലയാളിയായ തൃശൂർ കൊടുങ്ങല്ലൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ റഹീമിന്റെ സാന്നിദ്ധ്യം ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ഭീകരർ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട് തീരത്തെത്തിയത്. ബഹ്‌റൈനിൽ കച്ചവടക്കാരനായിരുന്ന ഇദ്ദേഹം അടുത്ത കാലത്തായി ബിസിനസ് തകർന്ന അവസ്ഥയിലായിരുന്നുവെന്നാണ് വിവരം.

Tags :