കണ്ണൂര്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി; നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി; നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മലവെള്ളം കുത്തിയൊലിച്ച് ഒഴുകിയെത്തിയതിനെ തുടര്‍ന്ന് നെടുംപൊയില്‍ ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടു. കൂത്തുപറമ്പ്- വയനാട് റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് കണ്ണൂരില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കണ്ണൂരില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Third Eye News Live
0