ഉരുള്‍പൊട്ടല്‍ എങ്ങനെ നേരിടാം; അഞ്ച് സ്ഥലങ്ങളില്‍ ഡിസംബർ 29 ന് മോക്ക്ഡ്രില്‍ നടത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Spread the love

സ്വന്തം ലേഖിക

പാലക്കാട്: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡിസംബര്‍ 29 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ ഉരുള്‍പൊട്ടല്‍ എന്ന വിഷയത്തിൽ മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നു.

മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ, നെന്മാറ പഞ്ചായത്തിലെ ചേരുംകാട്, ആലത്തൂര്‍ പഞ്ചായത്തിലെ കാട്ടുശ്ശേരി വീഴുമല, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വെള്ളത്തോട്, അമ്പലപ്പാറ പഞ്ചായത്തിലെ മേലൂര്‍ കീഴ്പ്പാടം കോളനി എന്നിവടങ്ങളിലാണ് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോക്ക് എക്സസൈസിന് മുന്നോടിയായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. മോക്ക് എക്സസൈസിന് മുന്നോടിയായി സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളും ചുമതലകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

എല്‍.എസ്.ജി. ഡി.എം കോ-ഓര്‍ഡിനേറ്റര്‍ വി.കെ ആശ, മംഗലം ഡാം വില്ലേജ് ഓഫീസര്‍ സിജി എം. തങ്കച്ചന്‍, കില ഇന്റെണ്‍ പി.ജെ ജുനിയ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡി.പി.ഒ, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ തുടങ്ങി വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരും താലൂക്ക് പഞ്ചായത്ത് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.